ശൈത്യകാലം വന്നെത്തിയിരിക്കുകയാണ്. കശ്മീർ മുതൽ കന്യാകുമാരിവരെ എല്ലായിടത്തും വലിയ തണുപ്പാണ് അനുഭവപ്പെടുന്നത്. തണുപ്പ് തുടങ്ങിയതോടെ നമ്മളിൽ ഭൂരിഭാഗം പേരും തണുത്ത വെള്ളം ഉപേക്ഷിച്ച് കാണും. ഇനി അങ്ങോട്ട് ചൂട് വെള്ളത്തിലായിരിക്കും നമ്മുടെ കുളി. എന്നാൽ ചൂട് വെള്ളത്തിലെ കുളി ഗുണമാണോ?. നമുക്ക് നോക്കാം.
ജീവിത ശൈലി രോഗങ്ങൾ ഇല്ലാത്തവർ ചൂട് വെള്ളത്തിൽ കുളിക്കുന്നത് കൊണ്ട് ദോഷമില്ല. മറിച്ച് ഗുണം മാത്രമേ ഉള്ളൂ. ശാരീരിക, മാനസിക പിരിമുറുക്കം കുറയ്ക്കാൻ ചൂടുവെള്ളത്തിലെ കുളി ഗുണം ചെയ്യും. ഇത് മാത്രമല്ല രക്തയോട്ടം മികച്ചതാക്കാനും, ശരീരം ശുചിയാക്കാനും സഹായിക്കും. ശരീര വേദന ഇല്ലാതാക്കാനും ചൂടുവെള്ളത്തിലെ കുളി ഗുണം ചെയ്യും.
എന്നാൽ രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവ ഉള്ളവർ ചൂടുവെള്ളത്തിൽ കുളി ഒഴിവാക്കണം. കാരണം ചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീര താപനില വർദ്ധിക്കാൻ കാരണം ആകും. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. ഇതുവഴി ഹൃദയാഘാതം ഉണ്ടായേക്കാം. നേരത്തെ ഹൃദയാഘാതം ഉണ്ടായവർ ചൂടുവെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കകുയാണ് ഉത്തമം. ചിലർക്ക് ചൂട് വെള്ളത്തിൽ കുളിച്ചാൽ ചർമ്മം വരണ്ട് പോകും. മറ്റ് ചിലർക്ക് ക്ഷീണവും തളർച്ചയും അനുഭവപ്പെടാം.
എല്ലായ്പ്പോഴും ഇളം ചൂടുവെള്ളത്തിൽ കുളിക്കുക ആയിരിക്കും ഏറ്റവും നല്ലത്. ഇത് ചർമ്മത്തിനും ഏറെ ഗുണകരം ആണ്. ചൂട് വെള്ളത്തിൽ കുളിച്ചതിന് ശേഷം മോയ്ചറൈസറുകൾ നിർബന്ധമായും ഉപയോഗിച്ചിരിക്കണം.
Discussion about this post