മഴക്കാലം വളരെ ശ്രദ്ധിക്കേണ്ട സമയമാണ് ഇക്കാലത്ത് പ്രതിരോധ ശേഷി പലരിലും കുറവായിരിക്കുകയും ചെയ്യും അതിനാല്‍. വളരെ ശ്രദ്ധയോടെ വേണം ഭക്ഷണ പദാര്‍ഥങ്ങളും പാനീയങ്ങളും തിരഞ്ഞെടുക്കേണ്ടത്. അല്ലാത്ത പക്ഷം അണുബാധകളും ദഹനക്കേടും ഇതുണ്ടാക്കുമെന്ന് തീര്‍ച്ച. അതുകൊണ്ട് ചില ഭക്ഷണങ്ങള്‍ മഴക്കാലത്ത് ഒഴിവാക്കുന്നത് തന്നെയാണ് ബുദ്ധി.
പച്ചച്ചീര
വളരെ പോഷകസമ്പന്നമായ ഭക്ഷണമാണ് പച്ചച്ചീര. ഇരുമ്പ് അടങ്ങിയ ഒരു പച്ചക്കറിയാണ് ഇത്. എന്നാല്‍ മഴക്കാലത്ത് ഇത് പെട്ടെന്ന് കേടുവരുന്നു. ഇതില്‍ കീടാണുക്കള്‍ ബാധിക്കാനുള്ള സാധ്യതയുമുണ്ട്. ദഹനപ്രശ്‌നത്തിനും വയറിലെ അണുബാധയ്ക്കും ചിരയുടെ ഉപയോഗം കാരണമായേക്കാം.
തെരുവുഭക്ഷണങ്ങള്‍
വഴിയരികിലുള്ള ഭക്ഷണശാലയില്‍ നിന്നുള്ള വിഭവങ്ങള്‍ മഴക്കാലത്ത് ഒഴിവാക്കുന്നതാണ് ബുദ്ധി. ഇതുമൂലം വയറിളക്കം ഛര്‍ദ്ദി ഓക്കാനം എന്നിവ വരാനുള്ള സാധ്യതയുണ്ട്.
പഴങ്ങളും സാലഡും
ഇവയും മഴക്കാലത്ത് വാങ്ങിക്കഴിക്കാതിരിക്കുന്നതാണ് ഉചിതം. മാത്രമല്ല മുറിച്ചു ഏറെ സമയം വെച്ചേക്കുകയുമരുത്. പഴുക്കാത്തതും മുറിച്ചതുമായ പഴങ്ങള്‍ പണി തന്നേക്കാം
പാല്‍ ഉല്‍പ്പന്നങ്ങള്‍
പാസ്ചറൈസ് ചെയ്യാത്ത പാലില്‍ ഡെസേര്‍ട്ടുകളിലുമൊക്കെ ബാക്ടീരിയകള്‍ വളരും. മഴക്കാലമായാല്‍ പാലിന്റെ കാര്യത്തില്‍ നല്ല ശ്രദ്ധ പുലര്‍ത്തുക തന്നെ വേണം.
എണ്ണമയമുള്ള ആഹാരങ്ങള്‍
മഴക്കാലത്ത് ദഹനം പോലും സാവധാനത്തിലാകും അതിനാല്‍ അധികം എണ്ണമയമുള്ളതോ കൊഴുപ്പുകൂടിയതോ ആയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക തന്നെ വേണം.
Discussion about this post