ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം നേതാവ് വിക്രമന്‍ ഉള്‍പ്പടെയുള്ളവരുടെ ജാമ്യഹര്‍ജി തള്ളി തലശ്ശേരി സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി തള്ളിയത്.
യുഎപിഎ ചുമത്തിയ കേസില്‍ ആര്‍ക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല, കേസിലെ ഒന്നാം പ്രതിയാണ് വിക്രമന്‍. നേരത്തെ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ കീഴടങ്ങിയിരുന്നു. ജരാജന്റെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.
പി ജയരാജന്‍ വധശ്രമക്കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട് ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് കതിരൂര്‍ മനോജിനെ സെപ്റ്റംബര്‍ ഒന്നിനാണ് വെട്ടിക്കൊലപ്പെടുത്തിയത്. ദീര്‍ഘനാളത്തെ ആസൂത്രണത്തിനൊടുവിലാണ് കൊല നടത്തിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു
Leave a Comment