കടയില്‍ നിന്നുവാങ്ങുന്ന കണ്ടാമിനേറ്റഡ് ആയ പാലിനേക്കാള്‍ എന്തുകൊണ്ടും നല്ലതാണ് വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കുന്ന പാല്‍ വൈറൈറ്റികള്‍ എന്നാണ് പഠനം പറയുന്നത്. വീട്ടില്‍ തന്നെ ഗുണപ്രദവും രുചികരവുമായ പാലുണ്ടാക്കാന്‍ എന്തു ചെയ്യണമെന്ന് നോക്കാം.
ബദാം മില്‍ക്ക്
വളരെയധികം ഗുണവും രുചിയുമുള്ള പാലാണ് ബദാം മില്‍ക്ക്. ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം
രാത്രിമുഴുവന്‍ കുതിര്‍ത്തിയിട്ട ബദാം വെള്ളം ചേര്‍ത്ത് അരയ്ക്കുക. ഇതില്‍ നിന്ന് വേസ്റ്റ് അരിച്ചു നീക്കുക. ഇത് വളരെ ക്രീമിയും പോഷകസമ്പന്നവുമായ ഒന്നാണ് സ്മൂത്തി കാപ്പി എന്നിവയുണ്ടാക്കാന്‍ വളരെ നല്ലതാണ് ഇത്.
ഓട്‌സ് മില്‍ക്ക്
ഒട്‌സും വെള്ളവും തമ്മില്‍ ചേര്‍ത്തരക്കുക ശേഷം അരിച്ചെടുക്കുക. ഇത് സീരിയല്‍സ് കഴിക്കുന്നതിനും ബേക്ക് ചെയ്യുന്നതിനും നല്ലതാണ്.
തേങ്ങാപ്പാല്‍
ചൂടുവെള്ളത്തില്‍ തേങ്ങാ അരച്ച് വേണം തേങ്ങാപ്പാല്‍ തയ്യാറാക്കാന്‍. സ്മൂത്തികള്‍ക്ക് മാത്രമല്ല കറികള്‍ക്കും മറ്റും ഇതുപയോഗിക്കാന്‍ സാധിക്കുന്നതാണ്.
കശുവണ്ടി
കശുവണ്ടി പരിപ്പില്‍ നിന്നുണ്ടാക്കുന്ന പാല്‍ അരിക്കേണ്ട ആവശ്യമില്ല, മാത്രമല്ല വളരെ പെട്ടെന്ന് തന്നെ ഇതുണ്ടാക്കാനും കഴിയും. കുതിര്‍ത്ത കശുവണ്ടിപരിപ്പ് വെള്ളവുമായി ചേര്‍ത്തരച്ചാണ് പാലുണ്ടാക്കുന്നത്.
സോയാബീന്‍സ്
സോയാപാല്‍ നല്ല കട്ടിയുള്ളതും രുചികരവും പോഷകസമൃദ്ധവുമാണ്. ഇത്തരം പാല്‍ കാപ്പിയുണ്ടാക്കാനും അതിനോടൊപ്പം കറികളില്‍ ചേര്‍ക്കാനും ഇത് നല്ലതാണ്.
Discussion about this post