തിരുവനന്തപുരം: എസ് എഫ് ഐ യുടെ പ്രവർത്തനത്തിന് പോകാതിരുന്നതിന് ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. യൂണിവേഴ്സിറ്റി കോളേജിലെ മുഹമ്മദ് അനസ് എന്ന രണ്ടാം വർഷ വിദ്യാർത്ഥിയെയാണ് പ്രവർത്തനത്തിന് പോകാത്തതിന് എസ് എഫ് ഐ വിദ്യാർത്ഥികൾ മർദ്ദിച്ചത്. തുടർന്ന് വിദ്യാർത്ഥി പരാതി നൽകുകയും, അതിന്റെ അടിസ്ഥാനത്തിൽ എസ് എഫ് ഐ യൂണിറ്റ് ഭാരവാഹി ഉൾപ്പെടെ 4 പേർക്കെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.
അമൽചന്ദ്, മിഥുൻ, വിധു ഉദയൻ, അലൻ എന്നിവർക്കെതിരെയാണ് വിദ്യാർത്ഥിയുടെ പരാതി പ്രകാരം പൊലീസ് കേസെടുത്തിട്ടുള്ളത്. കൻ്റോൺമെൻ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. എസ് എഫ് ഐ യുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാത്തതിന് കാമ്പസിനുള്ളിൽ വച്ച് മർദ്ധിച്ചെന്നാണ് പരാതി.
Discussion about this post