ലക്‌നൗ: മസ്ജിദിലെ പരിശോധനയ്‌ക്കെതിരായ പ്രതിഷേധമെന്ന പേരിൽ ഉത്തർപ്രദേശിലെ സംഭലിൽ നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിൽ പാകിസ്താനെന്ന് സൂചന. സംഘർഷം ഉണ്ടായ മസ്ജിദിന് പരിസരത്ത് നിന്നും കണ്ടെടുത്ത വസ്തുക്കളിൽ നിന്നാണം സംഭവത്തിലെ പാകിസ്താന്റെ പങ്ക് വ്യക്തമാകുന്നത്. സംഭൽ സംഘർഷവുമായി ബന്ധപ്പെട്ട് പോലീസും ജുഡീഷ്യൽ കമ്മീഷനും അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ കണ്ടെടുത്തിരിക്കുന്നത്.
സംഘർഷങ്ങൾക്ക് പിന്നാലെ മസ്ജിദിന് സമീപം പോലീസ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ മസ്ജിദിന് സമീപത്തെ അഴുക്കുചാലുകളിൽ നിന്നും 9 എംഎം ഷെല്ലുകൾ കണ്ടെടുക്കുകയായിരുന്നു. പാകിസ്താൻ ഓർഡനൻസ് ഫാക്ടറിയാണ് ഈ ഷെല്ലുകളുടെ നിർമ്മാതാക്കൾ. പൊട്ടാത്ത രണ്ട് പാക് നിർമ്മിത ഷെല്ലും, പൊട്ടിയ ഒന്നുമാണ് അഴുക്കുചാലിൽ നിന്നും കണ്ടെടുത്തത്. ഇതിന് പുറമേ 12 ഷെല്ലുകൾ കൂടി പ്രദേശത്ത് നിന്നും കണ്ടെത്തി.
സംഭൽ സംഘർഷത്തിന് പിന്നിൽ രാജ്യവിരുദ്ധ ശക്തികൾ ആണെന്ന സൂചന നേരത്തെ തന്നെ പോലീസിനും അന്വേഷണ സംഘത്തിനും ലഭിച്ചിരുന്നു. എന്നാൽ ഇതിൽ കൂടുതൽ വ്യക്തതത വരുത്തുന്ന തെളിവുകൾ ആണ് ഷെല്ലുകൾ. ഇക്കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു സംഭലിൽ സംഘർഷം ഉണ്ടായത്. നിലവിൽ പ്രദേശത്ത് 163 പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം സംഭൽ സംഘർഷം രാഷ്ട്രീയമായി മുതലെടുക്കാനാണ് കോൺഗ്രസിന്റെ ശ്രമം.
Discussion about this post