ആലപ്പുഴ: കായംകുളത്ത് സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. അഞ്ച് സിപിഎം പ്രവർത്തകരാണ് ബിജെപിയിൽ ചേർന്നത്. ഇവരെ ബിജെപി വനിതാ നേതാവ് ശോഭാ സുരേന്ദ്രൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.
പത്തിയൂർ മുൻ ബ്രാഞ്ച് സെക്രട്ടരി രാജൻ, ഗീത ശ്രീകുമാർ, വേണു നാലാനക്കൽ തുടങ്ങിയവർ ആയിരുന്നു ബിജെപി അംഗത്വം സ്വീകരിച്ചത്. പത്താം തിയ്യതി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പത്തിയൂർ പഞ്ചായത്തിലെ 12 ആം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു സ്വീകരണം. സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവും ബിജെപിയ്ക്ക് വേണ്ടി പ്രചരണത്തിൽ സജീവമാണ് സിപിഎമ്മുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ബിബിൻ സി ബാബു പാർട്ടി വിട്ടത്.
കഴിഞ്ഞ ദിവസം സിപിഎം നേതാവ് മധു മുല്ലശ്ശേരിയും മകൻ മിഥുൻ മുല്ലശ്ശേരിയും ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് കായംകുളത്ത് സിപിഎം നേതാക്കൾ ബിജെപിയിൽ എത്തുന്നത്. വരും നാളുകളിലും കൂടുതൽ സിപിഎം നേതാക്കൾ ബിജെപിയിൽ ആകൃഷ്ടരായി എത്തുമെന്നാണ് സൂചന.
Discussion about this post