തായ്ലന്‍ഡില്‍ കിണറ്റില്‍ അകപ്പെട്ടുപോയ യുവാവ് കുടുങ്ങിക്കിടന്നത് മൂന്ന് ദിവസം. വിജനപ്രദേശമായതിനാല്‍ സഹായത്തിനായി നിലവിളിച്ച ഇയാളുടെ ശബ്ദം കേട്ട് നാട്ടുകാര്‍ കരുതിയത് കിണറ്റില്‍ പ്രേതബാധയുണ്ട് എന്നാണ്. ഇവര്‍ സമീപത്തേക്ക് പോലും പോകാതെയായി. അതോടെയാണ് യുവാവ് കിണറിനുള്ളില്‍ തന്നെ അകപ്പെട്ടുപോയത്.
തായ്-മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള തക് പ്രവിശ്യയിലെ മെയ് സോട്ടിലാണ് സംഭവം നടന്നത്. നവംബര്‍ 24 -നാണ് ഇവിടുത്തെ ഗ്രാമവാസികള്‍ വനത്തിലെ ഉപേക്ഷിക്കപ്പെട്ട കിണറിനുള്ളില്‍ നിന്ന് വിചിത്രമായ കരച്ചില്‍ ശബ്ദം കേള്‍ക്കുന്നതായി പൊലീസില്‍ അറിയിച്ചത്.
ഇതേത്തുടര്‍ന്ന് പൊലീസ് കിണറിനുള്ളില്‍ പരിശോധന നടത്തുകയായിരുന്നു. പൊലീസ് കണ്ടെത്തുമ്പോള്‍ തളര്‍ന്ന് അവശനായ അവസ്ഥയിലായിരുന്നു കിണറിനുള്ളില്‍ വീണ യുവാവ്. ഇയാള്‍ ചൈന സ്വദേശി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വനത്തിനുള്ളിലെ 12 മീറ്റര്‍ ആഴമുള്ള ഇടുങ്ങിയ കിണറിന്റെ അടിയിലാണ് ഇയാള്‍ അകപ്പെട്ടു പോയത്. അരമണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇയാളെ പുറത്തെടുത്തു. ലിയു ചുവാനി എന്ന 22 -കാരനാണ് താനെന്നും മൂന്നു പകലും മൂന്ന് രാത്രിയും ഭക്ഷണവും വെള്ളവും ഇല്ലാതെ കിണറിനുള്ളില്‍ കുടുങ്ങിപ്പോയതായും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.
തായ്ലന്‍ഡ്-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഇയാള്‍ എങ്ങനെ എത്തിയെന്ന് വ്യക്തമല്ല, ഇതേക്കുറിച്ച് അന്വേഷിക്കാന്‍ അധികൃതര്‍ ഇമിഗ്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ട്.
Discussion about this post