മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ കനത്ത വിജയമാണ് ജനങ്ങൾ ബി ജെ പി നേതൃത്വം നൽകുന്ന മഹാ യുതിക്ക് നൽകിയത്. ബി ജെ പി യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കേന്ദ്ര നേതൃത്വം മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയാണ് തിരഞ്ഞെടുത്തത്. ഈ വ്യാഴാഴ്ചയാണ് ഫഡ്നവിസ് സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്നത്.
ചെറിയ ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നുവെങ്കിലും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ തന്നെ വ്യാഴാഴ്ച മുംബൈയിലെ ആസാദ് മൈതാനിയിൽ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ഇപ്പോൾ ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. നേരത്തെ ഏക്‌നാഥ് ഷിൻഡെക്ക് പകരം അദ്ദേഹത്തിന്റെ മകൻ വിക്രാന്ത് ഷിൻഡെ പദവിയിലേക്കെത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരിന്നു.
ഏക്‌നാഥ് ഷിൻഡെയെ കൂടാതെ എൻസിപി നേതാവ് അജിത് പവാറും മഹാരാഷ്ട്രയുടെ രണ്ടാം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മഹാരാഷ്ട്ര നിയമസഭാ കക്ഷി നേതാവായി നേരത്തെ ദേവേന്ദ്ര ഫഡ്‌നാവിസിനെ ബിജെപി ഇന്ന് തിരഞ്ഞെടുത്തിരുന്നു. മഹാരാഷ്ട്രയിൽ മഹായുതി സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് അദ്ദേഹം ഗവർണർ സിപി രാധാകൃഷ്ണനെ കണ്ടു.
Discussion about this post