ന്യൂഡൽഹി:എല്ലാ ഭാരതീയർക്കും വീട് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നത്തിലേക്ക് ഒരു ചുവടു കൂടെ നടന്ന് കേന്ദ്ര സർക്കാർ. ഔപചാരിക സമ്പദ് വ്യവസ്ഥയ്ക്ക് പുറത്തുള്ള, വലിയ ബിസിനെസ്സുകളോ ഉദ്യോഗസ്ഥരോ അല്ലാത്ത സാധാരണക്കാർക്ക് ഭാവന വായ്‌പ്പാ ലഭ്യമാകുന്ന പദ്ധതിയുമായി കേന്ദ്ര സർക്കാർ. സംഘടിതമായ തൊഴിൽ മേഖലയ്ക്ക് പുറത്തുള്ള തൊഴിലാളികൾക്ക് സർക്കാർ പിന്തുണയുള്ള ക്രെഡിറ്റ് ഗ്യാരണ്ടി സംവിധാനത്തിൽ താങ്ങാനാവുന്ന നിരക്കിൽ വായ്‌പ്പാ ലഭ്യമാക്കാൻ ഒരുങ്ങുകയാണ് മോദി സർക്കാരെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
“നിലവിൽ, കുറഞ്ഞ നിരക്കിലുള്ള ഭവനവായ്പകൾ നല്ല ബിസിനസ് വരുമാനമോ ശമ്പളമോ ഉള്ള ആളുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ് . പണമടയ്ക്കാൻ കഴിയുന്ന ആളുകൾക്ക് പോലും, ഒരു നല്ല ക്രെഡിറ്റ് ചരിത്രം നിർമ്മിക്കാൻ രണ്ട് വർഷമെങ്കിലും എടുക്കും. അതിനാൽ, സർക്കാർ ഗ്യാരണ്ടിയുടെ പിന്തുണയോടെ അനൗപചാരിക മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്കായി ഞങ്ങൾ ഒരു ഹോം ലോൺ ഉൽപ്പന്നത്തിനായി പ്രവർത്തിക്കുകയാണ് ,” ഭവന, നഗരകാര്യ മന്ത്രാലയത്തിലെ ജോയിൻ്റ് സെക്രട്ടറി കുൽദീപ് നാരായൺ ബുധനാഴ്ച വെളിപ്പെടുത്തി.
‘ഇന്ത്യയിലെ താങ്ങാനാവുന്ന ഭവന നിർമ്മാണം : ഡിമാൻഡ്-സപ്ലൈ അസസ്‌മെൻ്റ് ആൻഡ് ഫിനാൻസിംഗ് ഓപ്പർച്യുണിറ്റി’ എന്ന തലക്കെട്ടിൽ ഒരു റിപ്പോർട്ടിൻ്റെ ലോഞ്ചിംഗ് പ്രമാണിച്ച് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നാരായൺ.
Discussion about this post