അറബിക്കടലിൽ കുടുങ്ങിയ 12 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്. ഇന്ത്യൻ കോസ്റ്റ് ഗാർഡും പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസികളും കൈകോർത്താണ് രക്ഷാപ്രവർത്തനം നടത്തിയത്. വടക്കൻ അറബിക്കടൽ മേഖലയിലാണ് സംഭവം. കപ്പൽ മുങ്ങുന്ന ഘട്ടത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഇന്ത്യയിലെ ഗുജറാത്തിലെ പോർബന്തർ തുറമുഖത്ത് നിന്ന് ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തേക്ക് പോവുകയായിരുന്ന എംഎസ്വി അൽ പിരാൻപിർ എന്ന ഇന്ത്യൻ കപ്പലാണ് മുങ്ങാൻ പോയത്. കടലിൽ നിന്ന് 270 കിലോമീറ്റർ അകലെയാണ് ഈ അപകടം നടന്നത്. രക്ഷപ്പെടുത്തിയവരെ ഗുജറാത്തിലെ പോർബന്തർ തുറമുഖത്തേക്ക് തിരികെ കൊണ്ടുപോകുകയാണെന്ന് ഐസിജി പ്രസ്താവനയിൽ അറിയിച്ചു.
Discussion about this post