1986 ഏപ്രില്‍ 26 ന് ചെര്‍ണോബിലെ ആണവവൈദ്യുത നിലയത്തിലുണ്ടായ സ്ഫോടനങ്ങള്‍ വരുത്തിവെച്ച ദുരന്തം ഇപ്പോഴും ആ പ്രദേശത്തെ കാര്‍ന്നു തിന്നുകയാണ്, ആ നിര്‍ഭാഗ്യകരമായ രാത്രിയില്‍, നിരവധി പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. ഈ നഗരങ്ങള്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു. സ്ഥിരമായ മനുഷ്യവാസത്തിന് ഈ പ്രദേശം തയ്യാറാകാന്‍ ഇനിയും 20,000 വര്‍ഷങ്ങള്‍ എടുക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ മൃഗങ്ങള്‍ ഇപ്പോഴും ഇവിടെ ജീവിക്കുന്നുണ്ട്. റേഡിയേഷന്‍ അവരുടെ ജീനിലുണ്ടാക്കിയ മാറ്റങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ശാസ്ത്രം. മൃഗങ്ങള്‍ക്കും ജീവികള്‍ക്കും നിരവധി സൂപ്പര്‍ പവറുകളാണ് ഈ ദുരന്തത്തിന്റെ ബാക്കിപത്രമായി ഉളവായിരിക്കുന്നത്.
നായ്ക്കള്‍
സൗത്ത് കരോലിന യൂണിവേഴ്സിറ്റിയിലെയും നാഷണല്‍ ഹ്യൂമന്‍ ജീനോം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഇവിടെയുള്ള തെരുവുനായ്ക്കളുടെ ഡിഎന്‍എയില്‍ പ്രകടമായ മാറ്റം കണ്ടെത്തിയിരുന്നു. വികിരണം നായ്ക്കളുടെ ജനിതക ഘടനയെ എങ്ങനെ ബാധിക്കുമെന്നും അവയുടെ പരിണാമ വികാസത്തെ ത്വരിതപ്പെടുത്തുമെന്നും മനസ്സിലാക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
റേഡിയേഷന്‍ എക്‌സ്‌പോഷര്‍ പരിണാമത്തെ ത്വരിതപ്പെടുത്തുന്നു. ഇത് കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കുക മാത്രമല്ല; ഈ നായ്ക്കള്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള നായ്ക്കളെക്കാള്‍ വേഗത്തില്‍ മറ്റൊന്നായിത്തീരാനുള്ള സാധ്യതയും വലുതാണ്.
പുഴുക്കള്‍
ഇവിടെയുള്ള നെമറ്റോഡുകള്‍ എന്ന പുഴുക്കള്‍ റേഡിയേഷനോട് ് അസാധാരണമായി പ്രതിരോധശേഷിയുള്ളവയാണെന്ന് ഗവേഷകര്‍ ശ്രദ്ധിച്ചു. എന്നിരുന്നാലും, പുഴുക്കള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഡസന്‍ കണക്കിന് തലമുറകളുടെ പരിണാമത്തിലൂടെ കടന്നുപോകുകയും ചെയ്യുന്നു, അതിനാല്‍ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഓരോ പുഴുക്കള്‍ക്കും അതിന്റെ പൂര്‍വ്വികര്‍ക്കും എത്രമാത്രം റേഡിയേഷന്‍ എക്‌സ്‌പോഷര്‍ ലഭിച്ചുവെന്ന് ഗവേഷകര്‍ക്ക് കൃത്യമായി ഉറപ്പിക്കാന്‍ കഴിയില്ല.
ചെന്നായ്ക്കള്‍
ചെര്‍ണോബിലിലെ വിജനമായ തെരുവുകളില്‍ അലഞ്ഞുനടക്കുന്ന മ്യൂട്ടന്റ് ചെന്നായ്ക്കളില്‍ ക്യാന്‍സറിനെതിരായ പ്രതിരോധം ഉയര്‍ന്ന തരത്തില്‍ കാണപ്പെടുന്നു. സുരക്ഷിത പരിധിയേക്കാള്‍ ആറിരട്ടി റേഡിയേഷന്‍ ഡോസുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ചെന്നായ്ക്കള്‍ അതിന്റെ ഫലങ്ങളെ പ്രതിരോധിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി.
തവളകള്‍
ഈ മേഖലയിലെ മരത്തവളകളില്‍ ഭൂരിഭാഗവും കറുപ്പു നിറമാണ്്, എന്നാല്‍ മുമ്പ് ഇവയ്ക്ക് പച്ച നിറമായിരുന്നു. എന്നിരുന്നാലും, 40 വര്‍ഷം മുമ്പ് ദുരന്തം ഉണ്ടായപ്പോള്‍, ഇരുണ്ട തവളകള്‍ വികിരണത്തെ നന്നായി അതിജീവിക്കുമായിരുന്നു, ക അന്നുമുതല്‍, തവളകളുടെ 10-ലധികം തലമുറകള്‍ കടന്നുപോയെങ്കിലും ഇപ്പോഴും കറുപ്പുനിറത്തിലുള്ള തവളകളാണ് കൂടുതല്‍ ജനിക്കുന്നത്.
Discussion about this post