തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധമെന്ന് റിപ്പോര്‍ട്ട്. ടീകോമുമായുള്ള കരാര്‍ പ്രകാരം
പരാജയപ്പെട്ടാല്‍ സര്‍ക്കാരിനാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.
ടീകോമിന് നഷ്ടപരിഹാരം നല്‍കാനുളള നീക്കത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തുവന്നു. 246 ഏക്കര്‍ ഭൂമി സ്വന്തക്കാര്‍ക്ക് നല്‍കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള നീക്കം അഴിമതിയാണെന്ന് മുന്‍ പതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ടീകോം ആണ് നഷ്ടപരിഹാരം നല്‍കേണ്ടെതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ടീകോം വാഗ്ദാന ലംഘനം നടത്തി എംഡി ബാജു ജോര്‍ജിനെയും നഷ്ടപരിഹാരം നല്‍കാനുള്ള കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. സര്‍ക്കാര്‍ ഏറ്റെടുക്കുന്ന 246 ഏക്കര്‍ ഭൂമി ആര്‍ക്ക് കൈമാറുമെന്നത് അന്വേഷിക്കണമന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ആഗോള ഐടി കമ്പനികളും നിക്ഷേപവും നേരിട്ട് എത്താത്തതാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് തിരിച്ചടിയായതെന്നാണ് വാദം. പദ്ധതിക്കായി 12 ശതമാനം ഭൂമി സൗജന്യമായി നല്‍കണമെന്ന ആവശ്യത്തില്‍ നടപടികള്‍ വൈകിയതും തിരിച്ചടിയായി. അതേസമയം, സ്മാര്‍ട്ട് സിറ്റി എന്ന ആശയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പദ്ധതി പ്രദേശം പൂര്‍ണമായും സര്‍ക്കാര്‍ മേല്‍ നോട്ടത്തില്‍ ഉപയോഗിക്കും. 100 കമ്പനികള്‍ ഭൂമിക്കായി കാത്തുനില്‍ക്കുകയാണ്. നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി മുംബൈയില്‍ പറഞ്ഞു.








