തൃശ്ശൂർ : തൃശ്ശൂരിൽ ഗുണ്ടകളുടെ ആക്രമണത്തിൽ സിഐക്ക് കുത്തേറ്റു. ഒല്ലൂർ സിഐ ഫർഷാദിന് ആണ് കുത്തേറ്റത്. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതിയെ പിടിക്കാൻ പോയപ്പോഴായിരുന്നു സിഐക്ക് നേരെ ആക്രമണം നടന്നത്.
അഞ്ചേരി അയ്യപ്പൻ കാവ് ക്ഷേത്രത്തിനടുത്ത് വെച്ച് സിഐ ഹർഷാദിനെ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു.
കാപ്പാ കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ആയിരുന്നു പോലീസ് സ്റ്റേഷനിലേക്ക് ഗുണ്ടയുടെ ഭീഷണി കോൾ വന്നത്. അറസ്റ്റ് ചെയ്ത കാപ്പ കേസ് പ്രതിയെ എത്രയും പെട്ടെന്ന് വിട്ടയച്ചില്ലെങ്കിൽ പോലീസ് സ്റ്റേഷൻ ബോംബ് വെച്ച് തകർക്കും എന്നായിരുന്നു ഭീഷണി.
ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ മാരിമുത്തു എന്ന ഗുണ്ടയെ അറസ്റ്റ് ചെയ്യാൻ പോയതായിരുന്നു സിഐയുടെ നേതൃത്വത്തിലുള്ള സംഘം. മാരിമുത്തു തന്നെയാണ് സിഐയെ ആക്രമിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തത്. സിഐ ഫർഷാദിന്റെ കൈക്കാണ് കുത്തേറ്റത്. സംഭവത്തിൽ മാരിമുത്തു അടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post