വെയിലത്ത് പോവാന്‍ എല്ലാവര്‍ക്കും മടി തോന്നാനുള്ള പ്രധാന കാരണമാണ് മുഖത്തും കയ്യിലും എല്ലാം ടാൻ അടിക്കുന്നത്. ഇത് കാരണം പുറത്ത് പോകുമ്പോള്‍ മൂടി പുതച്ച് പോകേണ്ട അവസ്ഥയാണ്. എന്നാല്‍, ഈ പ്രശ്‌നത്തിന് ഉള്ള പരിഹാരം വീട്ടില്‍ തന്നെയുണ്ട് …
അടുക്കളയിൽ ലഭിക്കുന്ന സിമ്പിളായിട്ടുള്ള ചേരുവകൾ കൊണ്ട് എളുപ്പത്തിൽ സൺ ടാൻ ഇല്ലാതാക്കാം.
ചർമ്മത്തിന് വളരെ നല്ലതാണ് കടലമാവ്. ചർമത്തിലെ നിർജ്ജീവ കോശങ്ങളെയും ചർമ്മത്തിലെ അഴുക്കിനെയും നീക്കം ചെയ്യുന്നതിനുള്ള ഒരു ക്ലെൻസറായി കടലമാവ് പ്രവർത്തിക്കാറുണ്ട്. ഇത്, ചർമ്മത്തെ ആഴത്തിൽ വൃത്തിയാക്കാനും തിളക്കം കൂട്ടാനും സഹായിക്കുന്നു.
അതുപോലെ തന്നെ ചർമ്മത്തിന് വളരെ നല്ലതാണ് മഞ്ഞൾ. ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമായ മഞ്ഞൾ മുഖക്കുരു മാറ്റാനും തിളങ്ങാനും സഹായിക്കും.
അടുക്കളയിൽ വളരെ സുലഭമായി ലഭിക്കുന്ന ഉരുളക്കിഴങ്ങ്, പിഗ്മൻ്റേഷൻ, കരിവാളിപ്പ്, നിറ വ്യത്യാസം എന്നിവയൊക്കെ മാറ്റാൻ ഏറെ നല്ലതാണ്. ചർമ്മത്തിന് ആവശ്യമായ കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന വൈറ്റമിൻ സി ഇതിൽ അടങ്ങിയിട്ടുണ്ട്. പിഗ്മൻ്റേഷൻ മാറ്റി ചർമ്മത്തിന് തിളക്കം നൽകാനും ഇത് നല്ലതാണ്.
ഇനി എങ്ങനെയാണ് ടാൻ മാറാൻ ഉള്ള പാക്ക് തയ്യാറാക്കുക എന്ന് നോക്കാം.. ഇതിനായി ആദ്യം
ഒരു ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞ് വ്യത്തിയാക്കി മിക്സിയിലിട്ട് അടിച്ച് എടുക്കുക. ഇനി ഇതിൻ്റെ ജ്യൂസ് എടുക്കുക. ഇനി ഇതിലേക്ക് അൽപ്പം മഞ്ഞളും കുറച്ച് കടലമാവും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ പായ്ക്ക് മുഖത്തിട്ട് 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. കഴുത്തിലും ഈ പായ്ക്കിടാവുന്നതാണ്.
Discussion about this post