തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കും. നിരക്ക് വർധന ആവശ്യപ്പെട്ട് റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. നിരക്ക് വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താൻ ആയിരുന്നു കൂടിക്കാഴ്ച.
യൂണിറ്റിന് ശരാശരി 34 പൈസ എങ്കിലും കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ യൂണിറ്റിന് 10 പൈസ മുതല്‍ 20 പൈസ വരെ വർദ്ധിപ്പിക്കാനാണ് ധാരണ ആയിട്ടുള്ളതെന്നാണ് വിവരം. വൈദ്യുതി നിരക്ക് വർധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം നാളെ ഇറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
പുതിയ നിരക്ക് വര്‍ധനവിന് മുഖ്യമന്ത്രി തത്വത്തില്‍ അനുമതി നല്‍കിയതായാണ് സൂചന. വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലായിരിക്കും വര്‍ദ്ധനയെന്നും വൈദ്യുതി വകുപ്പ് മന്ത്രി അറിയിച്ചു.
Discussion about this post