ഹൈദരാബാദ് : ഒരുകാലത്ത് മലബാറിലെ മുസ്ലിം പെൺകുട്ടികൾ നേരിട്ടിരുന്ന അറബിക്കല്യാണം എന്ന ക്രൂരത ഇപ്പോൾ രൂക്ഷമായിരിക്കുന്നത് തെലങ്കാനയിൽ ആണെന്ന് റിപ്പോർട്ടുകൾ. ‘ഷെയ്ഖ് വിവാഹങ്ങൾ’ എന്നാണ് ഇവിടെ ഇത് അറിയപ്പെടുന്നത്. ചില ദേശീയ മാധ്യമങ്ങൾ നടത്തിയ സർവ്വേകളിൽ നിരവധി പെൺകുട്ടികളാണ് ഇത്തരത്തിൽ ഷെയ്ഖ് വിവാഹങ്ങളുടെ ഇരകളായി ഹൈദരാബാദിൽ ഉൾപ്പെടെ ജീവിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ചില ഏജന്റുമാരും ബ്രോക്കർമാരും പെൺകുട്ടികളുടെ ബന്ധുക്കളും വഴിയാണ് ഷെയ്ഖ് വിവാഹങ്ങൾ നടക്കുന്നത്. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള അറബികളാണ് വരന്മാരായി എത്തുന്നത് എന്നുള്ളതുകൊണ്ടാണ് ഇവ ഷെയ്ഖ് വിവാഹങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. നിക്കാഹ് എന്ന പേരിൽ പെൺകുട്ടികളുടെ വിൽപ്പനയാണ് യഥാർത്ഥത്തിൽ നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വളരെ ചെറുപ്രായത്തിലുള്ള പെൺകുട്ടികളാണ് ഇത്തരത്തിലുള്ള കെണികൾക്ക് ഇരയാകുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്. 12 വയസ്സിൽ പോലും വിവാഹിതരാകുന്ന പെൺകുട്ടികൾ ഈ കൂട്ടത്തിൽ ഉണ്ട്. മതപരമായി നടത്തുന്ന നിക്കാഹിന് പിന്നാലെ ഈ പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുകയാണ് പതിവ്. ചിലരെ വീട്ടുജോലിക്കാരാക്കി ഗൾഫ് രാജ്യങ്ങളിലേക്ക് കടത്തുകയും ചെയ്യുന്നുണ്ട്.
ആദ്യ ആർത്തവം വന്ന് അധികകാലം ആയിട്ടില്ലാത്ത പെൺകുട്ടികളെയാണ് ഏജന്റുമാർ ലക്ഷ്യമിടുന്നത്. വീട്ടുകാരെ പണം നൽകി സ്വാധീനിച്ച് ഇത്തരം പെൺകുട്ടികളെ അറബികൾക്ക് വധുവായി നൽകുന്നു. മാതാപിതാക്കൾക്ക് ലക്ഷങ്ങൾ പണമായി നൽകിയാണ് ഏജന്റുമാർ വധു ആകാനുള്ള പെൺകുട്ടികളെ കണ്ടെത്തുന്നത്. ഇതിനായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളെ ഇവർ ലക്ഷ്യമിടുന്നു. പെൺകുട്ടി സുന്ദരിയാണെങ്കിൽ പണവും കൂടുതൽ ലഭിക്കും. ഒന്നോ രണ്ടോ ആഴ്ചകൾ നീണ്ടുനിൽക്കുന്ന ദാമ്പത്യത്തിനു ശേഷം അറബികൾ പെൺകുട്ടികളെ ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് തിരികെ മടങ്ങുകയുമാണ് പതിവ്. ഇത്തരത്തിൽ 12 വയസ്സിലും 15 വയസ്സിലും എല്ലാം ഷെയ്ഖ് വിവാഹങ്ങൾക്ക് ഇരകളായ പെൺകുട്ടികൾ തെലങ്കാനയിൽ വർദ്ധിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post