തിരുവനന്തപുരം പാളയം സിപിഐഎം ഏരിയ സമ്മേളനത്തിന് റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയതിനും പ്രകടനം നടത്തിയതിനും കേസെടുത്ത് പോലീസ്. തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതു ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കിയെന്ന വകുപ്പാണ് ചാർജ് ചെയ്തിരിക്കുന്നത് . വഞ്ചിയൂര്‍ ജങ്ഷനില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ സിപിഎം പൊതുസമ്മേളനത്തിന് റോഡ് തടസപ്പെടുത്തി സ്റ്റേജ് കെട്ടിയത് വിവാദമായിരുന്നു.
കണ്ടാലറിയുന്ന 500 ഓളം പേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, ആരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. അനധികൃതമായി സംഘംചേരല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍, പൊലീസിനോട് അപമര്യാദയായി പെരുമാറല്‍ തുടങ്ങിയവ വകുപ്പുകളാണ് ചാർത്തിയിരിക്കുന്നത്. സ്റ്റേജ് കെട്ടാന്‍ അനുമതി വാങ്ങിയെന്നായിരുന്നു പാളയം ഏരിയ സെക്രട്ടറിയുടെ വിശദീകരണം. എന്നാൽ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post