തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്ന് ഉണ്ടാകും. നിരക്ക് വർദ്ധനവ് ശുപാർശ ചെയ്യുന്ന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. യൂണിറ്റിന് പത്തു പൈസമുതല്‍ ഇരുപതു പൈസവരെ കൂടാനാണ് സാധ്യത.
എട്ട് ശതമാനം വർദ്ധന വേണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. ഇത്തരത്തിൽ നിരക്ക് കൂട്ടിയാൽ ഈ വർഷം 812.16 കോടിയും അടുത്തവർഷം 1399.93 കോടിയും 2026-27ൽ 1522.92 കോടിയും കൂടുതൽ വരുമാനമുണ്ടാകും. വേനൽക്കാല താരിഫ് കൂടി അംഗീകരിച്ചാൽ ഈ വർഷം 111.08കോടിയും അടുത്ത വർഷം 233 കോടിയും 2026-27ൽ 349 കോടിയും അധിക വരുമാനം കിട്ടുമെന്നാണ് കെ എസ് ഇ ബി പറയുന്നത്. അതെ സമയം സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്നതാകും നിരക്ക് വർദ്ധനവ്.
നിലവിലെ നിരക്കുകളുടെ കാലാവധി നവംബർ 30ന് പൂർത്തിയായി. വർദ്ധിപ്പിക്കുന്ന നിരക്കുകൾക്ക് ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. 2024-25വർഷത്തേക്കുള്ള നിരക്കുകളും 2025-26, 2026-27 വർഷങ്ങളിലെ നിരക്കുകളുടെ തോതുമാണ് ഇന്ന് പ്രഖ്യാപിക്കുക.
അതെ സമയം പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്ക് വർദ്ധനവിൽ നിന്നും ഒഴിവാക്കും. കൂടുതല്‍ വിഭാഗങ്ങള്‍ക്ക് സൗജന്യം നല്‍കുന്നതും പരിഗണനയിൽ ഉണ്ട്. അതേസമയം സമ്മർ താരിഫ് അതാ വേനൽ കാലത്ത് യൂണിറ്റിന് പത്ത് പൈസ അധികം വേണമെന്ന കെഎസ്ഇബി ആവശ്യം അംഗീകരിക്കുമോ എന്നാണ് അറിയാനുള്ളത്.
Discussion about this post