Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ആ പെണ്‍കുട്ടി എന്നെ പറ്റിച്ചു, തട്ടിയെടുത്തത് 40000 രൂപ, എനിക്കത് സഹിക്കാന്‍ കഴിയുന്നില്ല: നിര്‍മല്‍ പാലാഴി

by Brave India Desk
Dec 6, 2024, 12:43 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

ദുരനുഭവം പങ്കുവച്ച് നടന്‍ നിര്‍മല്‍ പാലാഴി. തന്റെ കൂടെ എത്തിയ ?രോ?ഗിയെ സഹായിക്കുന്നതിനായി ആ?രോ?ഗ്യപ്രവര്‍ത്തകയാണെന്ന് നടിച്ച് കൂടെ കൂടിയ പെണ്‍കുട്ടിയാണ് നടനെ കബളിപ്പിച്ചത്. ആ പെണ്‍കുട്ടി തന്റെ കയ്യില്‍ നിന്നും 40,000 രൂപ തട്ടിയെടുത്തെന്നാണ് നിര്‍മല്‍ പാലാഴി പറയുന്നത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

തനിക്കുണ്ടായ ദുരനുഭവം ഫെയ്‌സ്ബുക്കിലൂടെയാണ് താരം പങ്കുവച്ചത്. നായയുടെ കടിയേറ്റ സുഹൃത്തുമായി മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ നഴ്‌സ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയ പെണ്‍കുട്ടിയാണ് നടന്റെ കയ്യില്‍ നിന്നും പണം തട്ടിയെടുത്തത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കുറച്ചു ദിവസം മുന്നേ എനിക്ക് ഉണ്ടായൊരു അനുഭവം ഒന്ന് ഇവിടെ എന്റെ പ്രിയപെട്ടവരുമായി പങ്ക് വെക്കുന്നു
ഈ നവംബര്‍ 15 ന് വീട്ടിലെ കിണറ്റില്‍ ഒരു നയകുട്ടി വീഴുന്നു അതിനെ എടുക്കാനായി ഇറങ്ങിയ രാജേട്ടന്റെ കൈക്ക് നായകുട്ടി കടിക്കുന്നു, രാജേട്ടന്‍ വേണ്ട എന്ന് പറഞ്ഞെങ്കിലും ഞാന്‍ മൂപ്പരുമായി എന്റെ സ്‌കൂട്ടറില്‍ മെഡിക്കല്‍ കോളേജില്‍ പോയി ഇഞ്ചക്ഷന്‍ എടുക്കുന്നു ശേഷം ഒരു മണിക്കൂര്‍ ഒബ്‌സര്‍വേഷനില്‍ ഇരിക്കുവാന്‍ പറയുന്നു, എനിക്ക് ആണെങ്കില്‍ അന്ന് വൈകുന്നേരം മലപ്പുറം ഒരു പ്രോഗ്രാമിന് പോവാന്‍ ഉണ്ടായിരിന്നു, എന്ത് ചെയ്യും എന്ന് ടെന്‍ഷന്‍ അടിച്ചു നില്‍ക്കുമ്പോ.. പിറകില്‍ നിന്നും ഒരു പെണ്‍കുട്ടി സാര്‍ എന്ത് പറ്റി…? ഞാന്‍ അവരോട് നടന്ന കാര്യം പറഞ്ഞു യൂണിഫോം ഇട്ടിട്ടൊന്നും ഇല്ലെങ്കിലും കഴുത്തില്‍ ടാഗ് കെട്ടി നേഴ്‌സിങ് സ്റ്റാഫ് ആണെന്ന് അവര്‍ സ്വയം പരിചയപ്പെടുത്തി. ചേട്ടന്‍ പൊയ്‌ക്കോ രാജേട്ടന്റെ അടുത്ത് ഞാന്‍ നിന്നോളാം എന്നവര്‍ പറഞ്ഞപ്പോ എനിക്ക് തല്ക്കാലം വലിയൊരു ഉപകാരമായി എന്തേലും ആവശ്യം ഉണ്ടേല്‍ വിളിക്കാം എന്നും പറഞ്ഞു അവര്‍ എന്റെ നമ്പര്‍ വാങ്ങി.

അന്ന് രാത്രി ഒരു 7,8 ആയപ്പോള്‍ അവര്‍ എന്നെ വിളിച്ചു സാര്‍ അവര് ഡിസ്ചാര്‍ജ് ആയിട്ടോ എന്ന് പറഞ്ഞു ഞാന്‍ അവരോടു ഒരുപാട് നന്ദിയും പറഞ്ഞു ബൈ പറഞ്ഞു. നവംബര്‍ 28 ന് ഞാന്‍ പാലക്കാട് ധ്യാന്‍, സിജുവിത്സന്‍പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന ”ഡിക്ടറ്റീവ് ഉജ്ജലന്‍” എന്ന സിനിമയില്‍ ഒരു കുഞ്ഞു വേഷത്തില്‍ അവസരം കിട്ടിയപ്പോ വന്നതാണ് അന്ന് ഒരു 4 30 ന് ഈ കുട്ടി വിളിക്കുന്നു. സാര്‍ ഞാന്‍ അന്ന് സാറിനെ ഹെല്‍പ്പ് ചെയ്ത…… ആണ് സാറെ ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുതെ.. എനിക്ക് പെട്ടന്ന് ഒരു 40000 രൂപ തരുമോ ഞാന്‍ ഒരു 10 മിനിറ്റ് കൊണ്ട് തിരിച്ചു തരാം. ഞാന്‍ പറഞ്ഞു മോളെ ഞാന്‍ സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുമ്പോ ചെയ്യുന്നു എന്നല്ലാതെ നിങ്ങള്‍ വിചാരിക്കുന്നത് പോലെ എന്റെ കയ്യില്‍ ഒരുപാട് പൈസയൊന്നും ഇല്ല മാത്രമല്ല ഉള്ളതെല്ലാം എടുത്ത് ഒരു വീട് ഉണ്ടാക്കുന്നതിന്റെ കഷ്ടപ്പാടിലും ആണ്. പക്ഷെ അവര്‍ വീണ്ടും വീണ്ടും പറഞ്ഞപ്പോ ഒരു ആരോഗ്യ പ്രവര്‍ത്തകയോട് ഇല്ല എന്ന് പറയുവാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല കാരണം അവരുടെ ദാനമാണ് എന്റെ ജീവിതം മാത്രമല്ല അവര്‍ ഒരു നേഴ്‌സ് ആണന്നാണ് പറഞ്ഞത്, എന്നെ നോക്കിയ നേഴ്‌സ്മാരുടെ ഒരു ഗ്രുപ്പ് എനിക്ക് ഉണ്ട് ”എന്റെ മാലാഖ കൂട്ടം” പിന്നെ വേറെ ഒന്നും ചിന്തിക്കാതെ ഞാന്‍ ക്യാഷ് അയച്ചു കൊടുത്തു. 10,20 30 40 മിനിട്ടുകള്‍ കടന്ന് പോയി ക്യാഷ് തന്നില്ല വിളിച്ചു നോക്കിയപ്പോള്‍ എന്നെ ബ്ലോക്ക് ചെയ്തു കളഞ്ഞു.

മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ Dr shameer സാറുമായി അടുത്ത ബന്ധമുള്ളത് കൊണ്ട് വിളിച്ചു ചോദിച്ചപ്പോള്‍ അങ്ങനെ ഒരാള്‍ അവിടെ വര്‍ക്ക് ചെയ്യുന്നില്ല എന്നറിഞ്ഞു. സങ്കടവും ദേഷ്യവും വന്ന ഞാന്‍ പോലിസ് സൗഹൃദം വച്ചു ഉടന്‍ തന്നെ പരാതി കൊടുത്തു. പന്തിരാങ്കാവ് പോലിസ് സ്റ്റേഷനിലെ ഓഫീസറും പ്രിയ സുഹൃത്തുമായ രഞ്ജിഷ്, മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍, സൈബര്‍ സെല്‍ ബിജിത്ത് ഏട്ടന്‍,അവസാനം അസിസ്റ്റന്റ് കമീഷണര്‍ സിദ്ധിക്ക് സാര്‍, അങ്ങനെ എനിക്ക് പറ്റാവുന്ന ആളുകളെയെല്ലാം ഞാന്‍ വിളിച്ചു. കാരണം, എന്നെ പറ്റിച്ചു അതും ഞാന്‍ അങ്ങേ അറ്റം സ്‌നേഹിക്കുന്ന ആളുകളുടെ പേരും പറഞ്ഞു അത് എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.

അവസാനം മെഡിക്കല്‍ കോളേജില്‍ ആളെ മനസ്സിലാക്കാന്‍ ഷമീര്‍ സാറിലൂടെ എനിക്ക് കഴിഞ്ഞു അവര്‍ പെയിന്‍ ആന്റ് പാലിയേറ്റീവില്‍ താത്കാലികമായി ജോലി ചെയ്യുന്ന ഇങ്ങനെയുള്ള ക്രിമിനല്‍ ഏര്‍പ്പാട് ചെയ്യുന്ന ഒരാളാണെന്ന് മനസ്സിലായി (അറിഞ്ഞത് മുഴുവനായി എഴുതുന്നില്ല )മെഡിക്കല്‍ കോളേജില്‍ കാണിക്കാന്‍ വരുന്ന ആളുകളുടെ സാമ്പത്തിക സ്ഥിതി നമ്മള്‍ക്ക് എല്ലാവര്‍ക്കും മനസ്സിലാവും അവരെ വരെ പറ്റിച്ചു ജീവിക്കുന്ന ഇങ്ങനെയുള്ള ആളുകളെ മനസ്സിലാക്കി മാറ്റി നിര്‍ത്തുക തന്നെ വേണം

പോലിസ് സഹായത്താല്‍ കുറച്ചു ദിവസം കഴിഞ്ഞണെങ്കിലും അവരുടെ കയ്യില്‍ നിന്നും ഇന്നലെ എനിക്ക് എന്റെ പൈസ കിട്ടി പൈസ കിട്ടിയെങ്കിലും ഒന്ന് എനിക്ക് നഷ്ടമായി ഒരാള്‍ ഒരു സഹായം ചോദിച്ചു വിളിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ ഉള്ളൊരു മനസ്സ് അത് എനിക്ക് എന്നെന്നേക്കുമായി നഷ്ടമായി . ഇതിലും ഡീറ്റയില്‍ ആയി എഴുതണം എന്നുണ്ടായിരുന്നു വായിക്കുന്നവര്‍ക്ക് ബോറടിക്കുന്നത് കൊണ്ട് ഇവിടെ നിര്‍ത്തുന്നു. ”വീട്ടില്‍ പട്ടിണിയാണെങ്കിലും പ്രിയപെട്ടവരുടെ ജീവന് വേണ്ടി ദിവസവും മെഡിക്കല്‍ കോളേജ് ആശ്രയിക്കുന്ന ആയിരങ്ങളും അവരെ സുശ്രൂഷിക്കാന്‍ ജീവിതത്തിന്റെ നല്ലൊരു സമയവും മാറ്റിവെക്കുന്ന മനുഷ്യ രൂപമുള്ള ദൈവങ്ങളും ഉള്ള ഇവിടെനിന്നും ഇങ്ങനെയുള്ള കള്ള നാണയങ്ങളെ തിരിച്ചറിയാന്‍ നമുക്ക് പറ്റട്ടെ.

Tags: Facebook Postnirmal palazhiscam
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies