ന്യൂഡൽഹി : രാജ്യസഭാംഗവും കോൺഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്‌വിയുടെ സഭയിലെ ഇരിപ്പിടത്തിൽ നോട്ടുകെട്ടുകൾ കണ്ടെത്തി. അന്വേഷണം പ്രഖ്യാപിച്ച് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ .
സഭ നിർത്തിവച്ചതിന് ശേഷം ഇന്നലെ പതിവ് പരിശോധനയ്ക്കിടെയാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. അഭിഷേക് മനു സിംഗ്വിക്ക് ഇപ്പോൾ അനുവദിച്ചിരിക്കുന്ന സീറ്റ് നമ്പർ 222 ൽ നിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഒരു കറൻസി നോട്ടുകൾ കണ്ടെടുത്തുത്. നിയമപ്രകാരം അന്വേഷണം നടക്കും,’ രാജ്യസഭാ അധ്യക്ഷ പറഞ്ഞു.
തന്റെ കൈയ്യിൽ സഭയിലെത്തുമ്പോൾ 500 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് സിംഗ്വി ഇതിനോട് പ്രതികരിച്ചു .
സംഭവം ഗുരുതരമാണെന്നും രാജ്യസഭയുടെ അന്തസിനെ ഇത് ബാധിക്കുന്നതാണ്. അന്വേഷണം നടത്തും എന്ന രാജ്യസഭാ ചെയർമാന്റെ തീരുമാനം ആശ്വാസകരമാണെന്നും കേന്ദ്ര മന്ത്രി ജെ പി നദ്ദ പറഞ്ഞു. സീറ്റ് നമ്പറും എംപിയുടെ പേരും ചൂണ്ടിക്കാണിച്ചതിൽ തെറ്റില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ‘അതിൽ എന്താണ് തെറ്റ്? പാർലമെന്റിൽ നോട്ട് കെട്ടുകൾ കൊണ്ടുപോകുന്നത് ഉചിതമാണോ? ശരിയായ അന്വേഷണം നടത്തണം എന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ചൂണ്ടിക്കാട്ടി.
Discussion about this post