ബംഗ്‌ളാദേശില്‍ ന്യൂനപക്ഷത്തിന് നേര്‍ക്ക് നടക്കുന്ന ഭീകരമായ പീഡനവും വംശഹത്യയും ആഗോളതലത്തില്‍ വന്‍ ശ്രദ്ധ നേടുകയാണ്. ഇസ്‌കോണ്‍ ആചാര്യന്‍ ചിന്മയ കൃഷ്ണദാസിനെ അന്യായമായി തടങ്കലില്‍ സൂക്ഷിച്ചിരിക്കുന്നതും ലോകമെമ്പാടും പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.
ബംഗ്ലാദേശിന്റെ ഈ നടപടികള്‍ക്കെതിരെ കോഴിക്കോട് മുതലക്കുളത്ത് നടന്ന ന്യൂനപക്ഷ ഐക്യദാര്‍ഢ്യ സമ്മേളനം ശ്രദ്ധയാര്‍ജ്ജിച്ചിരുന്നു. പതിനഞ്ചോളം ഹൈന്ദവ സംഘടനകളുടെ നേതാക്കള്‍ പങ്കെടുത്ത ഈ യോഗത്തെക്കുറിച്ച് ഒരു വരി വാര്‍ത്ത പോലും കൊടുക്കാതിരുന്ന മാതൃഭൂമിയുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനമുയരുകയാണ്. ഇതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകനായ ബാലകൃഷ്ണന്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
മാതൃഭൂമിയെ ആരാണ് നിയന്ത്രിക്കുന്നതെന്നും ആരെ ഭയന്നാണ് ഇത്തരത്തിലൊരു വാര്‍ത്ത അവര്‍ മൂടിവെച്ചതെന്നും കുറിപ്പില്‍ ചോദിക്കുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
മുതലക്കുളത്ത് നിന്ന് മാതൃഭൂമിയിലേക്കുള്ള ദൂരമെത്രയാണ്?
ബംഗ്ലാദേശിലെ മത ന്യൂനപക്ഷ പീഠനം ഇപ്പോള്‍ ആഗോള വാര്‍ത്തയാണ്.
ഇസ്‌കോണ്‍ ആചാര്യന്‍ ചിന്മയ കൃഷ്ണദാസിനെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുന്നു.
നിയമസഹായം നിഷേധിക്കുന്നു.
ഭീകരമായ വംശഹത്യ നടക്കുന്നു.
ഇതിനെതിരെ ആഗോളതലത്തില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ കോഴിക്കോട് മുതലക്കുളത്ത് ബംഗ്ലാദേശ്മത ന്യൂനപക്ഷ ഐക്യദാര്‍ഢ്യ സമ്മേളനം നടന്നു.ഇസ് കോണ്‍, മാതാ അമൃതാനന്ദമയി മഠം,സംബോധ് ഫൗണ്ടേഷന്‍, അദ്വൈതാശ്രമം തുടങ്ങിയ ആശ്രമങ്ങളുടെ ആചാര്യന്മാര്‍, പതിനഞ്ചോളം ഹൈന്ദവ സംഘടനകളുടെ നേതാക്കള്‍ യോഗവേദിയില്‍ പങ്കെടുത്തു.
ഒരു വരി വാര്‍ത്ത പോലും
ഒരു ചിത്രം പോലും
മാതൃഭൂമി പത്രം നല്‍കിയില്ല.
എന്തുകൊണ്ടായിരിക്കാം.
മാതൃഭൂമിയെ നിയന്ത്രിക്കുന്നത് ആരാണ്.
ആരെയാണ് അവര്‍ ഭയക്കുന്നത്.
Discussion about this post