ലക്നൗ: ആകാശത്തൊട്ടില്‍ പോലുള്ള വിനോദോപാധികള്‍ അപകടകരമാണെന്ന വാദം മുമ്പേ ഉയര്‍ന്നിട്ടുണ്ട്. നിരവധി അപകടസംഭവങ്ങളും ജീവന്‍ നഷ്ടമായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പലപ്പോഴും പാലിക്കപ്പെടാത്ത ഇത്തരം വിനോദങ്ങള്‍ക്ക് എന്നിട്ടും ആളുകുറവല്ല. ഇപ്പോഴിതാ 60 അടി ഉയരമുളള ആകാശത്തൊട്ടിലില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ രക്ഷപ്പെടുത്തിയ വാര്‍ത്തയാണ് വന്നിരിക്കുന്നത്.
ലഖിംപൂര്‍ ഖേരിയിലെ രാകെഹ്തി ഗ്രാമത്തില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം. ഇവിടെ ദിവസങ്ങളായി നടന്നുവരുന്ന മേളയില്‍ പങ്കെടുക്കാനെത്തിയ 13കാരിയാണ് അപകടത്തില്‍പ്പെട്ടത്. ആകാശത്തൊട്ടില്‍ കറങ്ങി തുടങ്ങിയതോടെ പെണ്‍കുട്ടിയുടെ നിയന്ത്രണം നഷ്ടമാകുകയും പുറത്തേക്ക് തെറിച്ച് വീഴുകയുമായിരുന്നു. ഇതിനിടയിലാണ് കുട്ടി ഇരുമ്പ് കമ്പിയില്‍ പിടിച്ചത്. പെണ്‍കുട്ടി നിലവിളിച്ചതോടെയാണ് ആകാശത്തൊട്ടിലിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത്.
തുടര്‍ന്ന് ഓപ്പറേ?റ്ററും പ്രവര്‍ത്തകരും ഇടപെട്ടാണ് കുട്ടിയെ സുരക്ഷിതമായി നിലത്തിറക്കിയത്. പെണ്‍കുട്ടിയുടെ പേരോ മ?റ്റു വിവരങ്ങളോ അറിയാന്‍ സാധിച്ചില്ലെന്ന് ജില്ലാ മജിസ്ട്രേ?റ്റ് രാജീവ് നിഗാം പറഞ്ഞു. മേളയില്‍ ആകാശത്തൊട്ടില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി നല്‍കിയിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസവും ഉത്തര്‍പ്രദേശില്‍ ഇത്തരത്തിലൊരു സംഭവം നടന്നിരുന്നു. കനൗജില്‍ സംഘടിപ്പിച്ച ഒരു മേളയില്‍ ആകാശത്തൊട്ടിലില്‍ കയറിയ 14കാരിക്കാണ് ഗുരുതര പരിക്കേറ്റത്. ആകാശത്തൊട്ടിലിന്റെ ഇരുമ്പ് കമ്പിയില്‍ കുട്ടിയുടെ മുടി കുടുങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
Discussion about this post