സാമൂഹികമായി ഒരുപാട് മാറ്റങ്ങൾ ഉള്ള കാലഘട്ടത്തിൽ ആണ് നാം ഇപ്പോൾ ജീവിക്കുന്നത്. പലതരത്തിൽ ഉള്ള ബന്ധങ്ങൾ, ഡേറ്റിംഗ് ട്രെന്റുകൾ എല്ലാം വളരെ സാധാരണ ആയി മാറിയിരിക്കുന്നു. പഴയ തലമുറക്ക് ദഹിക്കാത്ത തരം ഡേറ്റിങ് ട്രെന്റുകൾ ആണ് ഉള്ളത്. ഡേറ്റിംഗ് നടത്തുന്ന ആളുകൾക്ക് ഇടയിൽ ഇപ്പോൾ പ്രചാരത്തിൽ ഉള്ള ഒരു വാക്ക് പരിചയപ്പെട്ടാലോ? മൈക്രോ ചീറ്റർ ആണത്.
നിങ്ങൾ നിലവിലൊരു ബന്ധത്തിലാണെന്ന വിവരം മറച്ചുവയ്ക്കുക, ഓൺലൈൻ ഡേറ്റിംഗ് സൈറ്റുകളിൽ പ്രൊഫൈൽ നിലനിർത്തുക, പങ്കാളിയിൽ നിന്നും ഇത്തരത്തിലുള്ള ഇടപെടലുകളും സൗഹൃദങ്ങളും മറച്ചുവയ്ക്കുക, നിങ്ങളുടെ പങ്കാളിയെ കുറിച്ചല്ലാതെ ബന്ധത്തിനു പുറത്തുള്ള മറ്റൊരാളെ ഓർത്ത് കാര്യങ്ങൾ ഫാന്റസൈസ് ചെയ്യുക… എന്നിങ്ങനെയുള്ള സ്വഭാവരീതികളെല്ലാം മൈക്രോ ചീറ്റിഗിൽ ഉൾപ്പെടും.
മൈക്രോ ചീറ്റിംഗ് എല്ലായ്‌പ്പോഴും പൂർണ്ണമായതും ദൃഢമായതുമായ ഒരു പുതിയ ബന്ധത്തിലേക്ക് നയിക്കണമെന്നില്ല. എന്നാൽ അത് നിങ്ങളുടെ നിലവിലെ ബന്ധത്തിൽ പ്രശ്നങ്ങൾക്ക് കാരണമാവും. കാരണം,….
നിങ്ങളൊരു പ്രതിബദ്ധതയുള്ള ബന്ധത്തിൽ ആയിരിക്കവെ തന്നെ യാത്രകളിലോ മറ്റോ വച്ച് നിങ്ങൾ കണ്ടുമുട്ടുന്ന അപരിചിതരായ മനുഷ്യരോട് ആകർഷകത്വം തോന്നി നമ്പറുകൾ പങ്കിടുക, രഹസ്യങ്ങൾ കൈമാറുക, ഫ്ളർട്ടിംഗ് സ്വഭാവമുള്ള മെസേജുകൾ അയ്ക്കുക
നിങ്ങൾ നിങ്ങളുടെ പങ്കാളിയ്ക്കല്ലാതെ മറ്റൊരാൾക്ക് കൂടുതൽ മുൻഗണന നൽകി തുടങ്ങുകയാണ് ഇവിടെ. പുതിയൊരാളുടെ വികാരങ്ങൾ, ശ്രദ്ധ എന്നിവയ്‌ക്കെല്ലാം നിങ്ങളുടെ പങ്കാളിയെക്കാൾ പ്രാധാന്യം നൽകുന്നു എന്നതാണ്. തുടക്കത്തിൽ നിരുപദ്രവകരമായ പ്രവൃത്തിയായി തോന്നാമെങ്കിലും, ചിലപ്പോൾ ഇത് അവസാനിക്കുക വിവാഹേതര ബന്ധത്തിലാവും.”
പാർട്ണർ അറിയാതെ മറ്റൊരുളുമായി ഫിസിക്കൽ ഇന്റിമസി ഉണ്ടാകുന്നതിനെ മാത്രം അല്ല ചീറ്റിംഗ് എന്ന് പറയുന്നത്
ഇതൊക്കെ ഒരു തെറ്റാണോ എന്ന് തോന്നുന്ന ഭാവിയിൽ നിങ്ങടെ ബന്ധത്തിൽ വലിയ വിള്ളൽ ഉണ്ടാക്കാൻ സാധ്യത ഉള്ള ഒരു തെറ്റാണു മൈക്രോ ചീറ്റിംഗ്
പാർട്ണർ അറിയാതെ മറ്റൊരാളുമായി നിരന്തരം ഫോണിൽ സംസാരിക്കുക ചാറ്റ് ചെയ്യുക. അയാളുടെ സോഷ്യൽ മീഡിയ പേജ് ഫോളോ ചെയ്യുക അതിൽ കമന്റ് ഇടുക.ഈ വ്യക്തിയുമായി ഒരു ഇമോഷണൽ ബോണ്ട് ഉണ്ടാക്കി വെക്കും. പാർട്ണർ അറിയാതെ മീറ്റ് ചെയ്യും. Important ഡേയ്സ് ഗിഫ്റ്റ് ഒക്കെ കൊടുക്കും. ഫോട്ടോസ് പോസ്റ്റ് ചെയ്യും. ഇതൊക്കെ എപ്പോളെങ്കിലും പാർട്ണർ അറിഞ്ഞാൽ അയ്യോ അത് ജസ്റ്റ് ഒരു ഹായ് ബായ് സൗഹൃദം മാത്രം എന്ന് പറയുകയും ചെയ്യും.
നിങ്ങളുടെ പങ്കാളി വ്യത്യസ്തമായി പെരുമാറുകയോ മൈക്രോ- ചീറ്റിംഗ് നടത്തുകയോ ചെയ്യുന്നുണ്ടെന്ന് കണ്ടെത്തുകയാണെങ്കിൽ, അത് നിങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും നിങ്ങളുടെ ആശങ്കകൾ എന്താണെന്നും കൃത്യമായി പങ്കാളിയോട് സംസാരിക്കുക.
Discussion about this post