ന്യൂഡൽഹി :ക്യാപ്‌സ്യൂൾ ആകൃതിയിലെ ട്രെയിൻ സർവീസായ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് വിജയകരമായി പൂർത്തിയായി. കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ് ആണ് സന്തോഷ വാർത്ത സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. 410 മൈൽ നീളമുള്ള പരീക്ഷണ ട്രാക്കിന്റെ ദൃശ്യങ്ങളാണ് കേന്ദ്രമന്ത്രിപുറത്തു വിട്ടത്. ഹൈപ്പർലൂപ്പിന് പിന്നിൽ പ്രവർത്തിച്ചവരെ മന്ത്രി അഭിനന്ദിച്ചു.
ഐഐടി മദ്രാസ് ക്യാമ്പസ് ഡിസ്‌കവറി ക്യാമ്പസിലാണ് പരീക്ഷണ ട്രാക്ക് പൂർത്തിയായിരിക്കുന്നത്.
ഐഐടി മദ്രാസ് ആവിഷ്‌കാർ ഹൈപ്പർലൂപ്പ് ടീം, ഇന്ത്യൻ റെയിൽവെ ഒപ്പം സ്റ്റാർട്ടപ്പ് കമ്പനിയായ ട്യൂടർ ഹൈപ്പർ ലൂപ്പ് എന്നിവർ ചേർന്നാണ് ഇത് തയ്യാറാക്കിയത്. ചെന്നൈ മുതൽ ബംഗളൂരു വരെയുള്ള 350 കിലോമീറ്റർ ദൂരം വെറും അരമണിക്കൂർ മതിയാകും ഹൈപ്പർലൂപ്പിന് മറികടക്കാൻ.
മാഗ്നെറ്റിക് ലെവിറ്റേഷൻ എന്ന സാങ്കേതിക വിദ്യയനുസരിച്ചാണ് ഹൈപ്പർലൂപ്പ് പ്രവർത്തിക്കുക. കുറഞ്ഞ മർദ്ദത്തിൽ മാഗ്നെറ്റിക് ലെവിറ്റേഷൻ വഴി വിമാനത്തിന് സമാനമായ വേഗതയിൽ ആളുകളെയും ചരക്കുകളെയും ദൂരങ്ങളിൽ എത്തിക്കാൻ കഴിയും.
Discussion about this post