ന്യൂഡൽഹി: പ്രധാനമന്ത്രി-ഇവിദ്യ പദ്ധതിയുടെ ഭാഗമായി ആംഗ്യഭാഷയിൽ (ഐഎസ്എൽ) ഇന്ത്യയിലെ ആദ്യത്തെ ചാനൽ പുറത്തിറക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ചാനൽ 31 എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.
ശ്രവണ വൈകല്യമുള്ള വ്യക്തികൾക്ക് വാർത്തകൾ, പഠനം, വിനോദം എന്നിവയുടെ ലഭ്യത ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) ചാനൽ 31 പ്രവർത്തിപ്പിക്കുന്നത്.
ഈ സംരംഭം പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതി 2020 യുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഇത് പ്രകാരം രാജ്യത്തെ എല്ലാ സ്കൂളുകളിലും സൈൻ ഭാഷ (ഐ എസ് എൽ) ഒരു നിർബന്ധിത പാഠ്യ വിഷയമായിരിക്കും. എല്ലാവരെയും ഉൾകൊള്ളുന്ന വിദ്യാഭ്യാസം എന്ന കാഴ്ചപ്പാടിന്റെ ഭാഗമാണ് ഈ പുതിയ നീക്കം
Discussion about this post