Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കൊച്ചിയിലെ തോൽവിക്ക്  ശ്രീകണ്ഠീരവയിൽ പകരം ചോദിക്കുമോ ബ്ലാസ്റ്റേഴ്‌സ് ? 

by Brave India Desk
Dec 7, 2024, 09:29 am IST
in Kerala, Football, Sports
Share on Facebook
Tweet
WhatsAppTelegram

ഐഎസ്എല്ലിൽ ഇന്ന് സതേൺ ഡെർബി. ലീഗിലെ ചിരവൈരികളായ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്സിയുമായി ഏറ്റുമുട്ടും. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് പോരാട്ടം. സീസണിൽ ഇതുവരെ കളിച്ച പത്ത് ഐഎസ്എൽ മത്സരങ്ങളിൽ അഞ്ചിലും പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ്. ബംഗളൂരു എഫ്സിയാകട്ടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തും.

Stories you may like

തിയറ്ററുകളിലെ പലഹാരങ്ങളുടെ അമിത വില, ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

ലോകകപ്പ് പിടിക്കാൻ ബിസിസിഐയുടെ മാസ്റ്റർ പ്ലാൻ; ഗംഭീറിന്റെയും ഗില്ലിന്റെയും ആവശ്യത്തിന് ബിസിസിഐയുടെ പച്ചക്കൊടി; ഇനി കാര്യങ്ങൾ മാറും

ഒക്ടോബർ 25ന് കൊച്ചിയിൽ അരങ്ങേറിയ ആദ്യ ലെഗ്ഗിൽ ബ്ലാസ്റ്റേഴ്‌സ് 3-1ന് ബംഗളൂരുവിനോട് തോൽവി വഴങ്ങിയിരുന്നു. ആദ്യ ലെഗ്ഗിലെ തോൽവിക്ക് ഇന്ന് കണക്കു തീർക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സിന് കൈവന്നിരിക്കുന്നത്. കൊച്ചിയിലെ പോരാട്ടത്തിൽ മികച്ച അറ്റാക്കിംഗ് ഫുട്ബോളാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്. എന്നാൽ, പ്രതിരോധത്തിലെ പിഴവുകൾ കാരണം തോൽവി വഴങ്ങുകയായിരുന്നു.

മികച്ച അറ്റാക്കിംഗ് നിരയുണ്ടെങ്കിലും ഡിഫൻസിന്റെ സ്ഥിരതയില്ലായ്മയാണ് ബ്ലാസ്റ്റേഴ്‌സിന് വിനയാകുന്നത്. എഫ്സി ഗോവക്കെതിരായ കഴിഞ്ഞ ഐഎസ്എൽ മത്സരത്തിൽ ഗോൾ കീപ്പർ സച്ചിൻ സുരേഷിന്റെ പിഴവിൽ നിന്ന് സംഭവിച്ച ഏക ഗോളിലാണ് മഞ്ഞപ്പട തോൽവി വഴങ്ങിയത്. കരുത്തരായ ബംഗളൂരുവിനെതിരെ പിഴവുകൾ ഒഴിവാക്കി പ്രതിരോധം ശക്തമാക്കി കളിച്ചാൽ ബ്ലാസ്റ്റേഴ്‌സിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്നത്തെ മത്സരം ബ്ലാസ്റ്റേഴ്‌സ് കോച്ച് മിഖായേൽ സ്റ്റാറെയ്ക്ക് നിർണായകമാകും.

ബംഗളൂരുവിനോട് വീണ്ടും പരാജയപ്പെട്ടാൽ സീസണിലെ ആറാം തോൽവിയാകും അത്.

അടുത്ത മത്സരത്തിൽ കൊൽക്കത്തയിൽ പോയി ടേബിൾ ടോപ്പേഴ്സായ മോഹൻ ബഗാനെ നേരിടണമെന്നതാണ് മറ്റൊരു വെല്ലുവിളി. അത് കൊണ്ട് തന്നെ എന്ത് വില കൊടുത്തും ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ മത്സരം ജയിക്കേണ്ടതുണ്ട്.

കഴിഞ്ഞ മത്സരത്തിൽ എഫ്സി ഗോവക്കെതിരെ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാർട്ടിംഗ് ഇലവനിൽ നിന്ന് ഇന്ന് മാറ്റങ്ങൾ ഉണ്ടാകാനാണ് സാധ്യത. റൈറ്റ് വിംഗിൽ കെ പി രാഹുലിന് പകരം കോറൂ സിംഗ് കളിച്ചേക്കും. പരിക്ക് കാരണം എഫ്സി ഗോവക്കെതിരെ ബുദ്ധിമുട്ടിയ സൂപ്പർ താരം നോഹ സദോയി പൂർണ്ണ ശാരീരിക ക്ഷമത വീണ്ടെടുത്തില്ലെങ്കിൽ ജിമെനസിനൊപ്പം മുന്നേറ്റ നിരയിൽ പെപ്ര കളിച്ചേക്കും. സെന്റർ ബാക്കായി മിലോസിന് പകരം കൊയ്ഫ് എത്താനും സാധ്യതയുണ്ട്. പിഴവുകളുടെ പശ്ചാത്തലത്തിൽ ഗോൾ കീപ്പർ സച്ചിൻ സുരേഷിന് പകരം നോറ ഫെർണാണ്ടസിന് ഒരവസരം കോച്ച് കൊടുക്കുമോ എന്നാണ് അറിയാനുള്ളത്.

ഇന്ന് രാത്രി 7.30നാണ് ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു സൂപ്പർ പോരാട്ടം.

Tags: kerala blastersBLASTERS
Share1
Tweet
SendShare

Latest stories from this section

ഇവന്മാർക്ക് ഇത് എങ്ങനെ സാധിക്കുന്നു; പുറത്താക്കിയ താരങ്ങളെയും കൂട്ടി ചാൾസ് രാജാവിനെ കണ്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്; നാണംകെട്ട് പിസിബി

ഇവന്മാർക്ക് ഇത് എങ്ങനെ സാധിക്കുന്നു; പുറത്താക്കിയ താരങ്ങളെയും കൂട്ടി ചാൾസ് രാജാവിനെ കണ്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്; നാണംകെട്ട് പിസിബി

ഒരു വയസ്സുകാരന്റെ ശരീരത്തിൽ സൂചി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപ്പിഴവ് പരാതി

ഒരു വയസ്സുകാരന്റെ ശരീരത്തിൽ സൂചി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപ്പിഴവ് പരാതി

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

‘തിരുവനന്തപുരം മേയർ തുടങ്ങിവച്ച ചർച്ച അഭിനന്ദനാർഹം’ ; സോഷ്യൽ മീഡിയ പോസ്റ്റുമായി എസ് ലല്ലു

‘തിരുവനന്തപുരം മേയർ തുടങ്ങിവച്ച ചർച്ച അഭിനന്ദനാർഹം’ ; സോഷ്യൽ മീഡിയ പോസ്റ്റുമായി എസ് ലല്ലു

Latest News

നേപ്പാൾ പ്രളയ ദുരന്തത്തിൽ മരണസംഖ്യ 700 കടന്നു ; തിരിച്ചറിയാൻ കഴിയാതെ നൂറുകണക്കിന് മൃതദേഹങ്ങൾ ; വീണ്ടും പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

മരണത്തെ മുഖാമുഖം കണ്ടത് 9 ദിവസങ്ങൾ ; നേപ്പാളിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 2 എഞ്ചിനീയർമാർ തിരികെ ജീവിതത്തിലേക്ക്

കോപ്പി-പേസ്റ്റ് അബദ്ധത്തിൽ വീണ്ടും പാകിസ്താൻ; ബോണ്ട് വിൽപനയിലെ നേട്ടം അറിയിക്കാൻ പോയി നാണംകെട്ട് ധനമന്ത്രാലയം

കോപ്പി-പേസ്റ്റ് അബദ്ധത്തിൽ വീണ്ടും പാകിസ്താൻ; ബോണ്ട് വിൽപനയിലെ നേട്ടം അറിയിക്കാൻ പോയി നാണംകെട്ട് ധനമന്ത്രാലയം

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

എയർ ഇന്ത്യ ഫൂക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്ഥിരീകരണം ; പരിശോധനയിൽ സൈക്കോ ആക്റ്റീവ് പദാർത്ഥത്തിന്റെ സാന്നിധ്യം

തിയറ്ററുകളിലെ പലഹാരങ്ങളുടെ അമിത വില, ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

തിയറ്ററുകളിലെ പലഹാരങ്ങളുടെ അമിത വില, ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

‘ജസ്റ്റ് വെയ്റ്റ് ആന്റ് വാച്ച്’; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇൻഡി തന്നെ ജയിക്കുമെന്ന് സോണിയാ ഗാന്ധി

സോണിയയുടെ ആത്മകഥ ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിക്കും ; നവംബർ പത്തിന് പുസ്തകം വായനക്കാരിലേക്ക് എത്തിക്കുമെന്ന് പ്രസാധകർ

ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറായിരിക്കണം; റഷ്യൻ ജനതയ്ക്ക് മുന്നറിയിപ്പുമായി വ്ലാഡിമിർ പുടിൻ

ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറായിരിക്കണം; റഷ്യൻ ജനതയ്ക്ക് മുന്നറിയിപ്പുമായി വ്ലാഡിമിർ പുടിൻ

ഒരു മലയാളി മസാലക്കമ്പനി നോർവേക്കാർ വാങ്ങിയ കഥ!Eastern Story

ഒരു മലയാളി മസാലക്കമ്പനി നോർവേക്കാർ വാങ്ങിയ കഥ!Eastern Story

കരീമിക്കയുടെ ഈ ഒരൊറ്റ വാക്ക്: ഉസ്താദ് ഹോട്ടലിന്റെ മുഴുവൻ കഥയും ഒളിപ്പിച്ചത് ഇവിടെയോ?

കരീമിക്കയുടെ ഈ ഒരൊറ്റ വാക്ക്: ഉസ്താദ് ഹോട്ടലിന്റെ മുഴുവൻ കഥയും ഒളിപ്പിച്ചത് ഇവിടെയോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies