കടലിലെ ഭീമന്മാരായ തിമിംഗലങ്ങളുടെ ജീവിതരീതിയും മരണവുമൊക്കെ അതിശയകരമാണ്. ഇത്രയേറെ ഭീമന്മാരാണെങ്കിലും കുഞ്ഞന്‍ മത്സ്യങ്ങളും പ്ലാങ്കടണുകളുമൊക്കെ അകത്താക്കി ജീവിക്കുന്ന ഇവരുടെ മരണത്തിനുമുണ്ട് ചില സവിശേഷതകള്‍.
തങ്ങളുടെ മരണം മുന്‍കൂട്ടി എങ്ങനെയൊ മനസ്സിലാക്കുന്ന ഇവര്‍ കടലിലെ ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് ഒരു ദീര്‍ഘ യാത്രതിരിക്കുന്നു. അവിടെ വെച്ചാണ് ഗവേഷകര്‍ വെയ്ല്‍ഫാള്‍ എന്നു വിളിക്കുന്ന പ്രതിഭാസം സംഭവിക്കുന്നത് തിമിംഗലം ചാകുന്നതിനൊപ്പം അതിന്റെ ഭീമാകാരമായ ശരീരം കടലിന്റെ അടിത്തട്ടിലേക്ക് പതിക്കുകയാണ് ചെയ്യുക.
ഈ വീഴ്ച്ച പല തരംഗങ്ങളും സൃഷ്ടിക്കുന്നു ഇത് മാംസഭോജികളായ സ്രാവുകളെയും പക്ഷികളെയും ക്ഷണിക്കുകയാണ്. ഇതോടെ കടലിലുള്ള ജീവികള്‍ തിമിംഗലം ചത്തതായി അറിയുന്നു. ആദ്യമായി എത്തുന്ന ജീവികള്‍ സ്രാവുകളും ഞണ്ടുകളും അതുപോലെയുള്ള മറ്റ് ശവംതീനികളുമാണ്.
ഇവ തിമിംഗലത്തിന്റെ ശരീരത്തിലെ മൃദുഭാഗങ്ങളെല്ലാം കഴിച്ചുതീര്‍ക്കുന്നു. അതിന് ശേഷം എല്ലുകള്‍ കഴിക്കുന്നതിന് ശേഷിയുള്ള പുഴുക്കളുടെയും വിരകളുടെയും ഊഴമാണ്. അതായത് ഒരു തിമിംഗലത്തിന്റെ മരണം കടലില്‍ ഒരു പുതിയ ഇക്കോസിസ്റ്റത്തെ സ്ഥാപിക്കാന്‍ പോലും പര്യാപ്തമാണെന്ന് ചുരുക്കം കാലങ്ങള്‍ കൊണ്ടാണ് ഇവയുടെ മൃതദേഹം ഭക്ഷിച്ചുതീരുന്നത് അതോടെ ആ സ്ഥലം ഒരു പുതിയ ആവാസവ്യവസ്ഥയായി മാറുന്നു.
Discussion about this post