വാറങ്കൽ: എസ്ബിഐയിൽ ഇടപാടുകാർ പണയം വച്ച 19 കിലോ സ്വർണം മോഷ്ടിച്ച സംഭവത്തിൽ ഏഴംഗ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി അർഷാദ് അൻസാരി, ബോളി ഖാൻ എന്ന ഷക്കീർ ഖാൻ, ഹിമാൻഷു ബിഗാം ചന്ദ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 2.52 കിലോഗ്രാം സ്വർണാഭരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
തെലങ്കാനയിലെ വാറങ്കലിലെ റായപാർഥിയിലെ എസ്ബിഐ ശാഖയിലാണ് കിലോ കണക്കിന് സ്വര്‍ണ്ണവും പണവും മോഷണം പോയത്. 19 കിലോ സ്വർണാഭരണങ്ങളും 13.61 കോടിയോളം രൂപയു ആണ് മോഷ്ടാക്കൾ കവർന്നത്. ഉത്തർപ്രദേശും മഹാരാഷ്ട്രയും കേന്ദ്രീകരിച്ചുള്ള രണ്ട് സംഘങ്ങളാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് കമ്മീഷണർ അംബർ കിഷോർ പറഞ്ഞു. ഇവടെ പല ദിവസങ്ങിളിലായി നിരീക്ഷണം നടത്തിയാണ് എസ്ബിഐ ശാഖയിൽ കവർച്ച നടത്തിയത്. മോഷണം നടന്ന് 15 ദിവസത്തിനകം ആണ് പ്രതികളില്‍ മൂന്ന് പേര്‍ പിടിയിലായത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത സ്വർണത്തിന്‍റെ മൂല്യം 1.84 കോടി രൂപയാണ്.
വാടകയ്ക്കെടുത്ത കാറിലാണ് സംഘം നവംബർ 18ന് റായപാർഥിയിലെ എസ്‌ബിഐ ബ്രാഞ്ചിൽ എത്തിയത്.
മൂന്ന് ലോക്കറുകൾ കുത്തിത്തുറന്നാണ് സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. മോഷണത്തിന് ശേഷം ബാങ്കിന്റെ സംഘം കാറിൽ ഹൈദരാബാദിലേക്ക് കടക്കുകയും അവിടെ നിന്നും മൂന്ന് സംഘങ്ങളായി ഒളിവിൽ പോവുകയുമായിരുന്നു.
Discussion about this post