റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം. അംഗനവാടി ജീവനക്കാരിയെ കൊലപ്പെടുത്തി. 45 കരി ലക്ഷമി പത്മം ആണ് കൊല്ലപ്പെട്ടത് . കമ്യൂണിസ്റ്റ് ഭീകരരെ കുറിച്ചുള്ള വിവരം പോലീസിന് കൈമാറി എന്നരോപിച്ചാണ് കൊലപാതകം.
ബീജാപ്പൂരിലെ തീമാപ്പൂരിലാണ് സംഭവം. വീട്ടിൽ നിന്ന് ഇറക്കികൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം വീട്ടിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നു. കൊലപ്പെടുത്തിയതിന് ശേഷം ഒരു കുറിപ്പും വിതരണം ചെയ്തിട്ടാണ് കമ്യൂണിസ്റ്റ് ഭീകരർ സംഭവ സ്ഥലത്ത് നിന്ന് പോയത്.
ഈ വർഷം ബീജാപ്പൂരിൽ 60 പേരെയാണ് ഭീകരർ കൊലപ്പെടുത്തിയിരിക്കുന്നത്. പോലീസിന് വിവരം കൈമാറി എന്നരോപിച്ചാണ് 60 പേരെയും കൊലപ്പെടുത്തിരിക്കുന്നത് എന്നാണ് അധികൃതർ പറയുന്നത് .
Discussion about this post