തിരുവനന്തപുരം: ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ചുകൊണ്ട് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.നേരത്തെ റദ്ദാക്കിയ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.നേരത്തെ പദ്ധതിക്കായി അനുമതി നല്കിയ എന്ഒസിയായിരിക്കും കമ്പനി വീണ്ടും സമര്‍പ്പിച്ചിരിക്കുന്നതെന്നും അതിന് നിയമ സാധുതയില്ലെന്നും മന്ത്രി പറഞ്ഞു.
405.45 ഹെക്ടറിലായി ഇരുമ്പയിര് ഖനനത്തിന് കര്‍ണ്ണാടകയിലെ എംഎസ്പിഎല്‍ ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ നല്കിയ എന്‍ഒസിയുമായി കേന്ദ്രമന്ത്രാലയത്തെ സമീപിച്ചതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയാണ് സമീപിച്ചത്.എന്നാല്‍ വാര്‍ത്ത നിഷേധിച്ചുകൊണ്ടാണ് മന്ത്രി രംഗ്തതെത്തിയിരിക്കുന്നത്.
Discussion about this post