ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ പ്രസിദ്ധമായ ആക്ട് ഈസ്റ്റ് നയത്തിന് അനുസൃതമായി, ശനിയാഴ്ച 2200 മെട്രിക് ടൺ അരി മ്യാൻമറിലേക്ക് അയച്ചതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ആഭ്യന്തര യുദ്ധത്താൽ വലയുന്ന മ്യാൻമാറിന് മാനുഷികതയുടെ പേരിലാണ് ഇന്ത്യ ഭക്ഷണ വസ്തുക്കൾ കയറ്റിയയക്കുന്നത്.
“ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’, ‘അയൽക്കാർ ആദ്യം ‘ നയങ്ങൾക്ക് അനുസൃതമായി മ്യാൻമറിലെ ജനങ്ങൾക്ക് മാനുഷിക പരിഗണ വച്ച് പ്രവൃത്തിക്കുന്നതിൽ നമ്മൾ പ്രതിജ്ഞാബദ്ധരാണ് . ഇതിന്റെ ഭാഗമായി 2200 മെട്രിക് ടൺ അരി മ്യാൻമറിലേക്ക് ഇന്ന് ചെന്നൈ തുറമുഖത്ത് നിന്ന് പുറപ്പെട്ടു, വിദേശ കാര്യ വക്താവ് രൺദീപ് ജയ്‌സ്വാൾ എക്‌സിൽ പറഞ്ഞു.
ഇപ്പോൾ കനത്ത ആഭ്യന്തര യുദ്ധം നടക്കുന്ന ഒരു രാജ്യമാണ് മ്യാൻമാർ. 2023-ൽ മാത്രം 1,052 സിവിലിയൻ മരണങ്ങൾ ആണ് കുഴിബോംബ് ആക്രമണത്തിൽ മ്യാന്മറിൽ രേഖപ്പെടുത്തിയത്. അപകടത്തിൽ 20 ശതമാനത്തിലധികം വരുന്ന കുട്ടികളുടെ സ്ഥിതി വളരെ മോശമാണ്. ഈ സാഹചര്യത്തിലാണ് മാനുഷിക പരിഗണന വച്ച് അവശ്യ വസ്തുക്കൾ ഇന്ത്യ മ്യാന്മറിലേക്ക് അയക്കുന്നത്.
Discussion about this post