തിരുവനന്തപുരം: പാലോട് നവവധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്‍റെ സുഹൃത്ത് കസ്റ്റഡിയില്‍. അഭിജിത്തിന്‍റെ സുഹൃത്ത് അജാസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്.
മരിച്ച ഇന്ദുജയുമായി അജാസിന് അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇയാൾ തന്നെയാണ് ഇന്ദുജയെ മര്‍ദിച്ചതെന്നും സൂചനയുണ്ട്. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അജാസും അഭിജിത്തും വാട്സ്ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തിരുന്നത് കൂടുതൽ സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തിയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.
ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദനത്തിന്‍റെ പാടുകളുണ്ടായിരുന്നു. എന്നാല്‍, മുഖത്തെ പാടു ബസില്‍ തട്ടി ഉണ്ടായതാണ് എന്നാണ് ഭർത്താവിന്റെ അമ്മ നല്‍കിയ മൊഴി.
മകളെ അഭിജിത്ത് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ഇന്ദുജയുടെ പിതാവ് രംഗത്തെത്തിയിരുന്നു. അഭിജിത്ത് അവള്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നു. അഭിജിത്തിന്റെ അമ്മ മകളെ അംഗീകരിച്ചിരുന്നില്ലെന്നും പിതാവ് വ്യക്തമാക്കി. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മരണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Discussion about this post