‘ഇത് രാജയുടെ ലോകമാണ്, ഞങ്ങള്‍ അവിടെയാണ് ജീവിക്കുന്നത്” ബിബിസി എര്‍ത്ത് പോസ്റ്റ് ചെയ്ത ഒരു ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ ശ്രീലങ്കയിലെ സെല്ല കതരഗാം എന്ന പ്രദേശത്തെ ഒരാള്‍ പറയുന്നതിങ്ങനെ. രാജ എന്ന കാട്ടാനയുടെ ചില സവിശേഷ സ്വഭാവരീതികളാണ് ഇതോടെ ലോകശ്രദ്ധ നേടിയത്. വഴിയരികിലൂടെ കടന്നു പോകുന്നവരില്‍ നിന്ന് ടോള്‍ പിരിക്കുന്നത് പോലെയാണ് രാജയുടെ പെരുമാറ്റം.
സിലോണിലെ റോഡരികില്‍ നില്‍ക്കുന്ന രാജ ആത്മവിശ്വാസത്തോടെ കടന്നുപോകുന്ന വാഹനങ്ങളെ സമീപിക്കുകയും തന്റെ തുമ്പിക്കൈ നീട്ടി് ഡ്രൈവര്‍മാരെയും യാത്രക്കാരെയും തഴുകുകയും ചെയ്യുന്നു. അപ്പോള്‍ ഇവര്‍ രാജയ്ക്ക് ഭക്ഷണം നല്‍കും അതോടെ അവന്‍ അവരെ കടന്നു പോകാന്‍ അനുവദിക്കുകയും ചെയ്യും.
ലുനുഗംവെഹെരയില്‍ നിന്ന് സെല്ല കതരഗാമയിലേക്ക് യാത്ര ചെയ്യുന്നവര്‍ വാഴപ്പഴം പോലുള്ള പഴങ്ങള്‍ വാങ്ങിക്കൊണ്ടാണ് വരുന്നത്. കാരണം ഈ ടോള്‍ വാങ്ങാന്‍ വഴിയില്‍ രാജയും അവന്റെ കൂട്ടാളികളായ ആന സുഹൃത്തുക്കളും കാണുമെന്നത് തന്നെ.
രാജയെക്കുറിച്ചുള്ള ബിബിസിയുടെ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.രസകരമായ കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്നത് ‘റോഡ് നിര്‍മ്മിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ ഭൂമിയിലൂടെയാണ്, അദ്ദേഹത്തിന് നികുതി പിരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്.’
”ജിഎസ്ടി= ഗജരാജ് സേവന നികുതി” എന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
Discussion about this post