2012 ല്‍, ഒരു ജര്‍മ്മന്‍ ബാങ്കില്‍ അരങ്ങേറിയ വിചിത്രമായ സംഭവമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ചെറിയ അശ്രദ്ധ പോലും വലിയ നഷ്ടങ്ങള്‍ കൊണ്ടുവരുമെന്ന പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കുന്നതായിരുന്നു ഈ സംഭവം. ഒരു സാമ്പത്തിക ഇടപാട് പ്രോസസ്സ് ചെയ്യുന്നതിനിടെ, ക്ഷീണം മൂലം ഒരു ക്ലാര്‍ക്ക് ഉറങ്ങിപ്പോയി. അബദ്ധത്തില്‍ കീബോര്‍ഡില്‍ വിരല്‍ അമര്‍ത്തിപ്പിടിച്ചായിരുന്നു ഉറക്കം, ഉദ്ദേശിച്ച 64.20 യൂറോയ്ക്ക് പകരം 222,222,222.22 യൂറോ അല്ലെങ്കില്‍ 234 മില്യണ്‍ ഡോളറിന് തുല്യമായ ഏകദേശം 2,000 കോടി രൂപയാണ് മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫറായത്. എന്നാല്‍ അമളി പറ്റിയെന്ന് പെട്ടെന്ന് മനസ്സിലാക്കിയ ഇയാള്‍ ഇടപാട് നടക്കുന്നതിന് മുമ്പ് തിരുത്തുകയും ചെയ്തു.
എന്നാല്‍ പണികിട്ടിയത് സൂപ്പര്‍വൈസര്‍ക്കാണ് അവരെ ഇക്കാരണം പറഞ്ഞ് ബാങ്ക് പുറത്താക്കി. എന്നാല്‍ പിന്നീട് കോടതി ഇടപെടുകയും അവരെ ജോലിയില്‍ പുനപ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
സംഭവത്തില്‍ സൂപ്പര്‍വൈസറുടെ ഭാഗത്ത് നിന്ന് ദുരുദ്ദേശ്യമോ ഗുരുതരമായ അശ്രദ്ധയോ ഉണ്ടായതിന് തെളിവില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു. സ്ഥാപനത്തിന്റെ ഓട്ടോമേറ്റഡ് പിശക് കണ്ടെത്തല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടതാണ് പ്രശ്നത്തിന് കാരണമായതെന്നും നിരീക്ഷിച്ചുകൊണ്ട് കോടതി അവര്‍ അവളെ പുനഃസ്ഥാപിക്കാന്‍ ബാങ്കിനോട് ഉത്തരവിട്ടു.
Discussion about this post