പത്തനംതിട്ട: ചങ്ങനാശ്ശേരിയിൽ വന്‍ ലഹരിമരുന്ന് വേട്ട. അത്യന്തം അപകടകാരിയായ മയക്കുമരുന്ന് ഗുളികകളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി പടിഞ്ഞാറ് സ്വദേശിയായ അജീബ്.എച്ച് (44) ആണ് അറസ്റ്റിലായത്. 26.8416 ഗ്രാം നൈട്രോസെപാം ഗുളികകളാണ് പിടിച്ചെടുത്തത്.
ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പ്രമോദ് ടിഎസ്സും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ആന്റണി മാത്യു, സിവിൽ എക്‌സൈസ് ഓഫീസർമാരായ രതീഷ് കെ നാണു, ഷഫിൽ പി ഷൗക്കത്ത്, അജിത് എസ് നായർ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Discussion about this post