ശ്രീനഗർ : ജമ്മു കശ്മീരിൽ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് സ്ഫോടനം. പട്രോളിംഗിനിടെ ഉണ്ടായ കുഴിബോംബ് സ്‌ഫോടനത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. 25 രാഷ്ട്രീയ റൈഫിൾസിലെ ഹവിൽദാർ വി സുബ്ബയ്യ വരികുന്ത ആണ് വീരമൃത്യു വരിച്ചത്.
തിങ്കളാഴ്ച പൂഞ്ചിലെ താനേദാർ ടെക്രിയിലെ ജനറൽ ഏരിയയിൽ ആണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്. ഏരിയാ ഡൊമിനേഷൻ പട്രോളിംഗിൻ്റെ ഭാഗമായി ജോലി ചെയ്തിരുന്ന ജവാൻ അബദ്ധത്തിൽ കുഴി ബോബിൽ ചവിട്ടുകയായിരുന്നു.
ഇന്നലെ ഉധംപൂർ ജില്ലയിൽ രണ്ട് പോലീസുകാരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രാവിലെ ആറരയോടെ ജില്ലാ ആസ്ഥാനത്തെ കാളിമാതാ ക്ഷേത്രത്തിന് പുറത്ത് പോലീസ് വാനിനുള്ളിൽ പോലീസുകാരുടെ മൃതദേഹങ്ങൾ കിടക്കുന്നത് കണ്ടെത്തുകയായിരുന്നു.
Discussion about this post