താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടതായി വെളിപ്പെടുത്തി യാത്രക്കാര്‍. ചുരത്തിലെ എട്ട്-ഒന്‍പത് വളവുകള്‍ക്കിടയിലാണ് കടുവയെ കണ്ടതെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തി . തിങ്കളാഴ്ച രാത്രി ഏഴേകാലോടെയാണ് സംഭവം. അപകട മുന്നറിയിപ്പിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മേഖലയിലെത്തി ക്യാമ്പ് ചെയ്യുകയാണ്.
ജിം മാത്യു എന്ന യാത്രക്കാരനാണ് ചുരത്തില്‍ കടുവയെ കണ്ടത്. വയനാട്ടുനിന്ന് തിരിച്ച് കോഴിക്കോട്ടേക്ക് വരുകയായിരുന്നു ഇദ്ദേഹം. ജിം മാത്യു അടങ്ങിയ സംഘം പുറപ്പെട്ട കാറിന് മുന്നിലെ വാഹനത്തിലേക്ക് കടുവ ചാടുകയായിരുന്നു. കാറിന് മുന്നിലേക്ക് ചാടിയശേഷം മുകളിലേക്ക് തിരിച്ചുപോവുകയായിരുന്നെന്നാണ് പറയുന്നത്. ഉടന്‍തന്നെ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ വിവരമറിയിക്കുകയായിരുന്നെന്നും ജിം മാത്യു പറഞ്ഞു. അതെ സമയം ഇവർക്ക് മുന്നിൽ യാത്ര ചെയ്ത ബൈക്ക് യാത്രികന്‍ കടുവയെ കണ്ട ഉടനെ വാഹനം വേഗം കൂട്ടി രക്ഷപ്പെടുകയായിരിന്നു.
Discussion about this post