മലയാളികളുടെ പ്രിയ താരമാണ് കാവ്യ മാധവൻ . ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയും നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി മാറുകയും ചെയ്തു. ആദ്യ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന കാവ്യ പിന്നീട് തിരിച്ച് വന്നിരുന്നു. പിന്നീട് ദീലിപുമായുള്ള രണ്ടാം വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് താരം വീണ്ടും ഇടവേള എടുത്തു .
കാവ്യ മാധവന്റെ സൗന്ദര്യത്തെ കുറിച്ച് പറയാത്തവരായി ആരും തന്നെയില്ല. സിനിമ സെലിബ്രിറ്റികൾ വരെ ഓരോ സിനിമയിലും കണ്ട കാവ്യയുടെ അതിശയിപ്പിക്കുന്ന സൗന്ദര്യത്തെ കുറിച്ച് സംസാരിക്കാറുണ്ട്. അനന്തഭദ്രം എന്ന ചിത്രത്തിലെ കാവ്യയെ വളരെ ഇഷ്ടമാണെന്ന് ഒരിക്കൽ ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. മേക്കപ്പിടാതെ ഏറ്റവും സുന്ദരിയായി തോന്നിയ നടി കാവ്യ മാധവനാണെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ സലിം കുമാർ പറഞ്ഞിട്ടുള്ളത്. ഇങ്ങനെ നീട്ടു പോവുന്നു കാവ്യയെ കുറിച്ചുള്ള വാക്കുകൾ.
കാവ്യയ്ക്ക് മേക്കപ്പിടുന്നത് അല്പം പ്രയാസമാണ്. കാവ്യയ്ക്ക് മേക്കപ്പിനെ കുറിച്ചൊക്കെ നല്ല ധാരണയാണ്.എന്ത്, എങ്ങനെയാണ് എന്നൊക്കെയുള്ള കാര്യങ്ങൾ കാവ്യ പറയും എന്നാണ് ഒരിക്കൽ കാവ്യനെ കുറിച്ച് ജാൻമോണി പറഞ്ഞത്.
ഇപ്പോഴിതാ നിലവിലെ കാവ്യയുടെ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി എസ് താരത്തിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ്.പൊതു പരിപാടികളിലും സ്വകാര്യ പരിപാടികളിലും എല്ലാം കാവ്യ ഇപ്പോൾ സജീവമാണ്. ലക്ഷ്യയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടുകളും നിരന്തരം നടക്കാറുണ്ട്. അപ്പോഴൊക്കെ കാവ്യയെ സ്ഥിരം മേക്കപ്പിടുന്നത് താനാണ്. കാവ്യയ്ക്ക് മാത്രമല്ല മകൾ മഹാലക്ഷ്മിയ്ക്കും, മീനാക്ഷിയ്ക്കും ഇപ്പോൾ ഉണ്ണി പിഎസ് തന്നെയാണ് പേഴ്സണൽ മേക്കപ്പ്മാൻ. അടുത്തിടെ ഒരു ഷോയിൽ കാവ്യയും ദിലീപും പങ്കെടുത്തിരുന്നു. അതിന് വേണ്ടി കാവ്യയെ മേക്കപ് ചെയ്തതും ഉണ്ണിയാണ്. കാവ്യയെ മേക്കപ്പ് ചെയ്യുന്നത് എപ്പോഴുംവളരെ അധികം സന്തോഷം തരുന്ന കാര്യമാണെന്ന് ഉണ്ണി പിഎസ് പറയുന്നത്.
കാവ്യയുടെ നാച്വറൽ ബ്യൂട്ടി എപ്പോഴും തിളങ്ങുന്നു, സൂക്ഷ്മവും സ്വാഭാവികവുമായ രൂപം കൊണ്ട് അത് എപ്പോഴും മെച്ചപ്പെടുത്താൻ ഞാൻ ഇഷ്ടപ്പെടുന്നു. ആരെയും മയക്കുന്ന കാവ്യയുടെ കണ്ണുകളാണ് എനിക്കേറ്റവും പ്രിയപ്പെട്ട കാൻവാസ്’ എന്നാണ് ഉണ്ണി പിഎസ് കാവ്യയുടെ ഫോട്ടോയ്ക്കൊപ്പം കുറിച്ചത്.
Discussion about this post