ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ഹോസ്റ്റലിന്റെ ജനലിലൂടെ നവജാതശിശുവിനെ എറിഞ്ഞുകൊന്ന് കൗമാരക്കാരിയായ അമ്മ. ഏലൂർ രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ് കോൺവെന്റ് ഹോസ്റ്റലിലാണ് സംഭവം. ഇവിടെ കന്യാസ്ത്രീയാകാനുള്ള പരിശീലനത്തിലായിരുന്നു പെൺകുട്ടി.
നന്ദ്യാലിൽ നിന്നുള്ള കൗമാരക്കാരിയായ അമ്മ രണ്ടാം വർഷ ഇന്റർമീഡിയറ്റ് വിദ്യാർത്ഥിനിയാണ്, പള്ളി നടത്തുന്ന സ്ഥാപനത്തിലെ ഹോസ്റ്റലിൽ താമസിച്ചുപഠിച്ചുവരികയായിരുന്നു. ഈ ഡിസംബർ 8 ന് പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകുകയും ഉടൻ തന്നെ ജനലിലൂടെ പുറത്തേക്ക് എറിയുകയും ചെയ്തു. പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിൽ കുഞ്ഞിന്റെ മൃതദേഹം ക്യാമ്പസിൽ കണ്ടെത്തിയതിനെ തുടർന്ന് ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
കേസ് അന്വേഷിക്കുന്ന ഡിഎസ്പി ശ്രാവൺ കുമാർ ഹോസ്റ്റൽ നടത്തിപ്പുകാരെ ചോദ്യം ചെയ്തതിൽ നിന്ന് .സ്ഥാപനത്തിൽ കന്യാസ്ത്രീയാകാനുള്ള പരിശീലനത്തിലായിരുന്നു പെൺകുട്ടിയെന്ന് ഇവർ വെളിപ്പെടുത്തി കുഞ്ഞിന് ജന്മം നൽകിയ പെൺകുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്ഥാപനത്തിലെ തന്നെ വികാരിഅച്ചനാകാനുള്ള പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന യുവാവുമായാണ് പെൺകുട്ടിക്ക് ബന്ധം ഉണ്ടായിരുന്നതെന്നാണ് വിവരം.
Discussion about this post