മലപ്പുറം : മലപ്പുറം തവനൂരിൽ ജയിലിനുള്ളിലേക്ക് പുകയില ഉൽപ്പന്നങ്ങൾ എറിഞ്ഞു നൽകാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ബീഡി അടക്കമുള്ള പുകയില ഉൽപ്പന്നങ്ങൾ ജയിലിനു പുറത്തുനിന്നും ഉള്ളിലേക്ക് എറിഞ്ഞു നൽകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ജയിൽ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്.
തവനൂർ സെൻട്രൽ ജയിലിന് മുൻപിലാണ് സംഭവം നടന്നത്.
മൂക്കുതല കാഞ്ഞിയൂർ കിഴക്കോട്ട് വളപ്പിൽ കെ എ റമീസ്, നന്നംമുക്ക് മല്ലിശ്ശേരിപ്പറമ്പിൽ അനു സുബൈർ എന്നിവരെയാണ് ജയിൽ ഉദ്യോഗസ്ഥർ പിടികൂടിയത്. നേരത്തെ തവനൂർ സെൻട്രൽ ജയിലിൽ നിന്നും മൊബൈൽ ഫോൺ അടക്കമുള്ളവ പിടിച്ചെടുത്തത് വിവാദമായിരുന്നു.
ജയിൽ പുള്ളികൾക്ക് പുറത്തു നിന്നും സാധനങ്ങൾ എത്തിച്ചു നൽകുന്ന ആളുകളാണ് ഇത്തരത്തിൽ ലഹരി മരുന്നുകൾ ഉൾപ്പെടെയുള്ളവ ജയിലിനകത്തേക്ക് എറിഞ്ഞു നൽകാൻ ശ്രമിച്ചത് എന്നാണ് സൂചന. സംഭവത്തിൽ തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് റിപോർട്ട് നൽകി. പ്രതികൾക്കെതിരെ നടപടിയെടുക്കാൻ കുറ്റിപ്പുറം പോലീസിനോട് ജയിൽ സൂപ്രണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post