കോഴിക്കോട് : ബീച്ചിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവാവ് മരണപ്പെട്ട സംഭവത്തിൽ സംഘം ചേർന്നുള്ള ക്രൂര മാദ്ധ്യമവിചാരണയ്‌ക്കെതിരെ പ്രതിഷേധമുയരുന്നു. പ്രമോഷൻ വീഡിയോ ചിത്രീകരിക്കുകയായിരുന്ന യുവാവ് ജോലിക്കിടെ മരിച്ചത് തെറ്റായ രീതിയിൽ റിപ്പോർട്ട് ചെയ്യുന്നതിനെതിരെയാണ് ആളുകൾ സോഷ്യൽമീഡിയയിൽ രംഗത്തെത്തിയത്. അപകടത്തിൽ മരിച്ച ഇരുപത്തൊന്നുകാരൻ റീൽസ് നിർമ്മിച്ച് നൽകുന്നയാളായിരുന്നെന്നും ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് വീഡിയോ എടുത്തുകൊണ്ട് നിൽക്കുമ്പോൾ അപകടത്തിൽ പെട്ടതെന്നും വ്യക്തമാക്കുന്ന ഫേസ്ബുക്ക് ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞു. മരിച്ചവനെ വീണ്ടും വീണ്ടും കൊല്ലുന്ന മാദ്ധ്യമ പ്രവർത്തനമാണ് ഇതെന്ന് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. നഴ്‌സറി സ്‌കൂളുകൾക്കു പോലും റീൽസ് കണ്ടന്റ് ചിത്രീകരിക്കുന്ന കാലത്ത് അതൊരു ജോലിയാണെന്ന് കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സാമൂഹ്യപ്രവർത്തകനായ പ്രജേഷ് കുമാറാണ് കുറിപ്പ് സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കഠിനമായ ജോലികൾ ചെയ്യാൻ വയ്യാത്ത വൃക്ക രോഗി ആയ 21 വയസുള്ള ഒരു പയ്യൻ അവനറിയാവുന്ന പണി റീൽസ് ഉൾപ്പടെ ഉള്ള കണ്ടന്റ് ക്രിയേഷൻ ചെയ്ത് ജീവിക്കാൻ തീരുമാനിക്കുന്നു . ആ കുട്ടി കോഴിക്കോട് ബീച്ചിൽ വെച്ച് ഒരു റീൽസ് ഷൂട്ട് ചെയ്യുന്നു . ഷൂട്ടിൽ ഉപയോഗിച്ച വണ്ടി ഡ്രൈവറുടെ അശ്രദ്ധ മൂലം മുന്നിൽ ഷൂട്ട് ചെയ്ത് കൊണ്ട് ഇരിക്കുന്ന ആൽവിൻ എന്ന ഈ ചെറുപ്പക്കാരനെ തട്ടി തെറിപ്പിക്കുന്നു . വൈകാതെ മരണപ്പെടുന്നുമാദ്ധ്യമ തലക്കെട്ട് റീൽസ് എടുക്കുന്നതിനിടെ അപകടം – യുവാവ് മരിച്ചു . വായനക്കാരുടെ അതി ക്രൂരമായ തെറി വിളികൾ . ഭാഷയുടെ പ്രയോഗം അറിയാത്തവരല്ല മാദ്ധ്യമങ്ങൾ . മരിച്ചവനെ വീണ്ടും ക്രൂരമായി കൊല്ലുന്ന മാമ പ്രവർത്തനം . ഒന്നും പറയാനില്ല – അനുഭവിക്കാതെ പോകില്ല അരും
ഇന്നതെ കാലത്തു നേഴ്സറി റീൽസ് ഷൂട്ട് ഉണ്ട് . അതൊരു വരുമാന മാർഗം ആയി എടുത്ത് ജീവികുന്ന ആളുകളുണ്ട്. പറഞ്ഞെന്നേയുള്ളൂ
ആൽവിനു പ്രണാമങ്ങൾ.
അതേസമയം ആൽവിന് തന്റെ ചെറിയപ്രായത്തിൽ വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് വൃക്ക മാറ്റിവെച്ചിരുന്നു. ഇതിനെത്തുടർന്ന് മറ്റ് ഭാരിച്ച ജോലികൾ ചെയ്യുന്നതിന് പരിമിതിയുള്ളതിനാൽ വീഡിയോ എഡിറ്റിങ് സ്വന്തമായി പഠിക്കുകയും അത് ജീവിതമാർഗമാക്കുകയുമായിരുന്നു. വിസിറ്റിങ് വിസയിൽ മൂന്നുമാസത്തോളം ഗൾഫിൽ ജോലിതേടിപ്പോയ ആൽവിൻ, രണ്ടാഴ്ച മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്.വൃക്കരോഗവുമായി ബന്ധപ്പെട്ട ചെക്കപ്പിനായാണ് യുവാവ് നാട്ടിലെത്തിയത്. ഇതിനിടെയായിരുന്നു വീഡിയോ ചിത്രീകരണത്തിനായി പോയത്. ആഡംബര കാർ കമ്പനികൾക്ക് വേണ്ടി പ്രമോഷൻ വീഡിയോ ചെയ്യുന്നതായിരുന്നു ആവിന്റെ ജോലി.ഗൾഫിലും പ്രമോഷൻ വീഡിയോയുമായി ബന്ധപ്പെട്ട ജോലിയായിരുന്നു ആൽവിൻ ചെയ്തിരുന്നത്. 999 ഓട്ടോമേറ്റിവ് കമ്പനിക്ക് വേണ്ടി പുതിയ ആഡംബര കാറുകളുടെ റീലെടുക്കാനായിരുന്നു ആൽവിൻ എത്തിയത്. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂട്ടത്തിൽതന്നെയുള്ള വാഹനം ഇടിക്കുകയായിരുന്നു
Discussion about this post