ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ പല രോഗങ്ങളെയും തടയാം. ഇപ്പോഴിതാ വിദഗ്ധര്‍ പറയുന്നത് ഈ ഏഴ് തരത്തിലുള്ള ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുകയാണെങ്കില്‍ അകാല മരണം തന്നെ ഒഴിവാക്കാമെന്നാണ് ഇവ ഏതൊക്കെയെന്ന് നോക്കാം.
പുകയില ഉല്‍പ്പന്നങ്ങള്‍
പുകയില ഉല്‍പ്പന്നങ്ങള്‍ ഭക്ഷ്യവസ്തുവാണോ എന്ന സംശയം പലര്‍ക്കും കാണാം. ഇവ ആ കാറ്റഗറിയില്‍ പെടുന്നതിന് കാരണം അറിഞ്ഞോ അറിയാതെയോ ഇവയുടെ എസന്‍സോ മറ്റെന്തിങ്കിലുമോ ശരീരത്തില്‍ ചെല്ലുന്നത് മൂലമാണ്.
ഉദാഹരണമായി പുകയിലമുറുക്കുന്നവരില്‍, അതുപോലെ തന്നെയാണ് സിഗരറ്റും ബീഡി പോലുള്ള ഉല്‍പ്പന്നങ്ങളും ഇവ ഒഴിവാക്കുക തന്നെ വേണം.
മദ്യം
മദ്യം പലതരത്തില്‍ ഉള്ളില്‍ ചെല്ലാറുണ്ട്. ചിലപ്പോള്‍ നേരിട്ട് മറ്റു ചിലപ്പോള്‍ ഭക്ഷണ വസ്തുക്കള്‍ വഴി. രണ്ടായാലും വലിയ പാര്‍ശ്വഫലം തന്നെ ഇതുണ്ടാക്കും.
മധുര പാനീയങ്ങള്‍
വണ്ണത്തിനും പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കുമൊക്കെ ഇവ കാരണമാകുന്നു.
ജങ്ക് ഫുഡ്
ജങ്ക് ഫുഡില്‍ പാക്ക് ചെയ്ത ഭക്ഷണങ്ങളും ഇന്‍സ്റ്റന്റ് ഭക്ഷണങ്ങളുമെല്ലാം ഉള്‍പ്പെടുമെന്ന് അറിയുക. ഇവയുടെ നിരന്തര ഉപയോഗം കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു.
മിഠായികളും മറ്റ് സ്വീറ്റ്‌സുകളും
ഇവയും പൊണ്ണത്തടിയിലേക്കും പ്രമേഹത്തിലേക്കും നയിക്കുന്നു. പരമാവധി കുട്ടികള്‍ക്ക് നല്‍കാതിരിക്കുക.
പ്രോസസ്ഡ് മീറ്റ്
സോസേജുകള്‍ സാലാമി ഇവയിലെല്ലാം വന്‍ തോതില്‍ പ്രിസര്‍വേറ്റീവുകളും അടങ്ങിയിട്ടുണ്ട്. മാരകരോഗങ്ങളിലേക്ക് ഇവ നയിച്ചേക്കാം.
എനര്‍ജി ഡ്രിങ്കുകള്‍
കഫീന്‍ അമിതമായി അടങ്ങിയ ഇവ ഹൃദയത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു, അതിനൊപ്പം ഉറക്കത്തിനും വിഘാതമായിത്തീരുന്നു.
Discussion about this post