കൊച്ചി; ശബരിമല സ്വർണക്കൊള്ള കേസിൽ എ.പത്മകുമാറിനെതിരെ എസ്.ഐ.ടി യുടെ ഗുരുതരമായ കണ്ടെത്തൽ . ദേവസ്വം മിനുട്സിൽ പത്മകുമാർ മനഃപൂർവം തിരുത്തൽ വരുത്തി. പിത്തളപാളി എന്നത് മാറ്റി, ചെമ്പ് പാളി എന്നെഴുതി. ‘അനുവദിക്കുന്നു’ എന്നും മിനുട്സിൽ സ്വന്തം കൈപ്പടയിൽ എഴുതി. ഇതിന് പിന്നാലെയാണ് പാളികൾ പോറ്റിയ്ക്ക് കൈമാറിയതെന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ.
അന്വേഷണ സംഘം ഇക്കാര്യം ഹൈകോടതിയില്‍ വ്യക്തമാക്കി. പത്മുമാറിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് എസ്.ഐ.ടി ഹൈക്കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. തന്ത്രി അനുമതി നൽകി എന്ന പത്മകുമാറിന്‍റെ വാദവും തെറ്റാണെന്ന് എസ്.ഐ.ടി കണ്ടെത്തി.
മഹസറിൽ തന്ത്രി ഒപ്പിട്ടെന്ന വാദത്തിനും തെളിവില്ല. കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ ആവശ്യപ്പെട്ടത് തന്ത്രി അല്ല. അത്തരം രേഖകൾ ലഭ്യമല്ല. പാളികൾ കൊടുത്തുവിടാൻ അനുജ്ഞ വാങ്ങിയില്ലെന്നും അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.
കേസിലെ പത്താം പ്രതി ഗോവർധന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ഗുരുതര വെളിപ്പെടുത്തലുകളുണ്ട്.
കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ആരോപണവിധേയർ തമ്മിൽ വലിയ ഗൂഢാലോചനയും സംഘടിത കുറ്റകൃത്യവും നടന്നു എന്നാണ് എസ്ഐടി വ്യക്തമാക്കിയത്. ബെംഗളൂരുവില്‍ മൂന്ന് പ്രതികള്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത്. 2019ല്‍ ദേവസ്വം ബോര്‍ഡിനുണ്ടായത് വീഴ്ചകളുടെ പരമ്പരയെന്നും എസ്.ഐ.ടി. ഹൈക്കോടതിയെ അറിയിച്ചു.













Discussion about this post