ഒരു വര്‍ഷം കൂടി അവസാനിക്കാന്‍ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. 2025 എന്ന പുതിയ വേഷത്തിലേക്ക് അടുത്തുകൊണ്ടിരിക്കെ എല്ലാ വര്‍ഷാവസാനവും ആളുകൾ ചെയ്യുന്ന പതിവ് പരിപാടികൾ ഇത്തവണയും മുടക്കമില്ലാതെ ആരംഭിച്ചിട്ടുണ്ട്.
പുതിയ തീരുമാനങ്ങളും ന്യൂ ഇയര്‍ റെസലൂഷനുകളും പഴയ വര്‍ഷം ചെയ്തു തീര്‍ത്ത കാര്യങ്ങളുടെ ലിസ്റ്റ്, പുതിയ വര്‍ഷം ചെയ്യാനുള്ളവയുടെ ലിസ്റ്റ്.. അങ്ങനെ പോവുന്നു കാര്യങ്ങൾ.. അത്തരത്തിലൊരു ലിസ്റ്റ് ആണ് ഇപ്പോൾ ആര്യ ബഡായി പുറത്ത് വിട്ടിരിക്കുന്നത്. ഇതിനൊപ്പം സാരിയിലുള്ള തന്റെ ഫോട്ടോയും താരം പങ്കുവച്ചിട്ടുണ്ട്. താന്‍ ഈ വര്‍ഷം ചെയ്ത കാര്യങ്ങളെല്ലാം വെളുത്ത നിറത്തില്‍ ആര്യ അടയാളപ്പെടുത്തിയിരിക്കുകയാണ്.
ഇതിൽ ആദ്യമായി ആര്യ അടയാളപ്പെടുത്തിയിരിക്കുന്നത് തന്റെ
തന്റെ റിലേഷൻഷിപ്പിനെ കുറിച്ചാണ്. ഡേറ്റഡ്, മാരീഡ് എന്നിവ ഒരു സ്ലാഷിട്ട് വേർതിരിച്ച് കൊടുത്തിട്ടുണ്ട്. അതിനെ നേരെയാണ് വെളുത്ത അടയാ കൊടുത്തിരിക്കുന്നത്.
അതിന് അർത്ഥം ഈ വർഷം ഒന്നെങ്കിൽ ആര്യ ആരെങ്കിലുമായി പ്രണയത്തിലാവുകയോ അല്ലെങ്കിൽ വിവാഹിതയാവുകയോ ചെയ്തിട്ടുണ്ടെന്നാണ്. ഇതിൽ ഏതാണ് നടിയുടെ ജീവിതത്തിൽ സംഭവിച്ചതെന്ന സംശയത്തിലാണ് ആരാധകര്‍. ആരെയും അറിയിക്കാതെ ആര്യ വിവാഹിതയായോ എന്ന ചോദ്യമാണ് എല്ലാവരിലും. തന്റെ ജീവിതത്തിൽ വിശേഷപ്പെട്ടൊരു കാര്യം വരുന്നുണ്ടെന്ന് മുമ്പ് ആര്യ വ്യക്തമാക്കിയിരുന്നു.
താന്‍ വിവാഹിതയാവാന്‍ പോവുന്നു എന്ന സൂചന ആര്യ നേരത്തെ തന്നിട്ടുണ്ട്. ഒരു വിദേശ യാത്രയുടെ ചിത്രം പങ്കുവച്ചു കൊണ്ട് ഇത് സിംഗിള്‍ മദര്‍ ആയിട്ടുള്ള തന്റെ അവസാനത്തെ യാത്രയാണ് എന്ന് ആര്യ നേരത്തെ പറഞ്ഞിരുന്നു.
Discussion about this post