Monday, January 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Lifestyle

പെട്രോളിയം ജെല്ലി ഒരു കില്ലാടി തന്നെ ; ചുണ്ടിന്റെ വിണ്ടുകീറലിന് പരിഹാരം മുതൽ മുറിവുകൾക്കും ചതവുകൾക്കും വരെ ഉപയോഗിക്കാം

by Brave India Desk
Dec 11, 2024, 06:26 pm IST
in Lifestyle
Share on FacebookTweetWhatsAppTelegram

ഡിസംബർ മാസം എത്തിയിരിക്കുകയാണ്. ഡിസംബർ എന്ന് പറയുമ്പോൾ തന്നെ അറിയാല്ലോ …. തണുപ്പ് മാസം . ചർമ്മത്തെ കൂടുതൽ ആശങ്കപ്പെടുത്തുന്ന സമയമാണ് ഈ മാസം. അതുകൊണ്ട് ചർമ്മ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധയും സമയവും കണ്ടെത്തണം. പലതരം കോസ്മെറ്റിക്സ് നമ്മൾ ഉപയോഗിക്കാറുണ്ടെങ്കിലും പെട്രോളിയം ജെല്ലിയാണ് ഇക്കൂട്ടത്തിൽ താരം. ഒട്ടുമിക്ക ആളുകളുടെയും നിത്യജീവിതത്തിന്റെ ഭാഗമാണ് വാസ്ലിൻ എന്ന് വിളിക്കുന്ന പെട്രോളിയം ജെല്ലി.

ചുണ്ടിന്റെ വിണ്ടുകീറലിന് പരിഹാരം മുതൽ മുറിവുകൾക്കും ചതവുകൾക്കും വരെ പെട്രോളിയം ജെല്ലി ഉപയോഗിക്കുന്നവരുണ്ട്. പല പേരിലും രൂപത്തിലും ധാരാളം ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിലുണ്ട്.

Stories you may like

കുളിച്ചിറങ്ങുമ്പോഴേക്കും ഒരു കെട്ട് മുടി ബാത്ത്റൂമിൽ;ശെെത്യകാലത്ത് സ്ത്രീകളുടെ ഉറക്കം കെടുത്തുന്ന പ്രശ്നം….

പുറം ചൊറിയാൻ ഇനി പ്രൊഫഷണലുകൾ! മണിക്കൂറിന് 9,000 രൂപ വരെ കൂലി; തരംഗമായി ‘സ്ക്രാച്ച് തെറാപ്പി’

എന്താണ് പെട്രോളിയം ജെല്ലി ?

പ്രകൃതിദത്ത മെഴുകും മിനറൽ ഓയിലും ചേർത്തുണ്ടാക്കുന്ന മിശ്രിതമാണ് പെട്രോളിയം ജെല്ലി. ഇത് ചർമ്മത്തെ മൃദുവാക്കുന്നു. വരണ്ട് പൊട്ടിയ ചർമ്മത്തെ വരെ പൂർവ്വസ്ഥിതിയിലാക്കാനുള്ള കഴിവുള്ള പദാർത്ഥമാണിത്.

പെട്രോളിയം ജെല്ലി എന്ന ഓൾറൗണ്ടർ മരുന്ന് മിക്ക വീടുകളിലും ഉണ്ടാകും. ചിലർക്കിത് ചർമ്മം മൃദുവാക്കാനും മയപ്പെടുത്താനുമുള്ള ലേപനം ആണെങ്കിൽ മറ്റ് ചിലർക്ക് പെട്ടെന്നുണ്ടാകുന്ന മുറിവിനും ചതവിനുമുള്ള പ്രാഥമിക ശുശ്രൂഷ മാർഗമാണ്. അതുകൊണ്ട് ഒറ്റവാക്കിൽ ഒതുങ്ങുന്ന ഗുണങ്ങല്ല ഈ ജെല്ലിനുള്ളത്. അവ ഏതെന്ന് ഓരോന്നായി നോക്കാം.

*വിണ്ടുകീറുന്ന ഉപ്പൂറ്റികളുടെ സംരക്ഷകനായിട്ടാണ് വാസലീൻ എന്ന പെട്രോളിയം ജെല്ലി സാധാരണക്കാർക്കിടയിൽ പ്രസിദ്ധനായത്. വിണ്ടുകീറുന്നതിനെ പ്രതിരോധിക്കാനും കാൽ മൃദുവാക്കി നിലനിർത്താനും സഹായിക്കുന്ന ലേപനമാണിത്.

*രാത്രി ഉറങ്ങുന്നതിന് മുൻപ് കാൽ വൃത്തിയായി കഴുകി തുടച്ചതിന് ശേഷം കുറച്ച് പെട്രോളിയം ജെല്ലി കൈകളിലെടുത്ത് വിണ്ടുകീറിയ ഭാഗങ്ങളിൽ പുരട്ടാറുണ്ട്.

*സോപ്പിന്റെയും സാനിറ്റൈസറിന്റെയുമെല്ലാം അമിത ഉപയോഗം നിങ്ങളുടെ കൈകൾ വളരെ വേഗം വരണ്ടു പോകുന്നതിന് കാരണമാകും. ഇതിന്റെ അടയാളങ്ങൾ നഖത്തിന് ചുറ്റും പ്രകടമാകുന്നത് അഭംഗിയാണ്. പെട്രോളിയം ജെല്ലിയുടെ വഴുവഴുപ്പ് കുറഞ്ഞ ഘടന നിങ്ങളുടെ ചർമ്മം വരണ്ടു പോകുന്നതിൽ നിന്നും സംരക്ഷിക്കും.

*മുഖത്തും നെറ്റിയിലുമെല്ലാം പടർന്ന് കിടക്കുന്ന മുടിയിഴകളാണ് ഇപ്പോഴത്തെ ട്രെൻഡ്. എന്നാൽ ഈ അഴിച്ചിടുന്ന മുടി പാറിപ്പറന്ന് വഷളാകുന്നത് പലരുടെയും പ്രശ്നമാണ്. പെട്രോളിയം ജെല്ലി അതിനൊരു പരിഹാരമാർഗമാണ്. മുടിയിഴകളെ വാസലീൻ പുരട്ടി ഒതുക്കി നിർത്താം.അൽപ്പം പെട്രോളിയം ജെൽ എടുത്ത് മുടിയിൽ പുരട്ടിയാൽ മുടി വരണ്ടുണങ്ങി നശിക്കുന്നത് തടയാൻ ഏറെ സഹായകരമാണ്. മിതമായ അളവിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

*സ്ഥിരമായി കാതിൽ കമ്മൽ അണിയാത്തവർ ഇടക്ക് അണിയുമ്പോൾ വേദനയുണ്ടാകുകയും മുറിയുകയും ചെയ്യാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ആഭരണം അണിയുന്ന ദ്വാരത്തിനു ചുറ്റും അൽപ്പം പെട്രോളിയം ജെൽ പുരട്ടിയാൽ അണിയുമ്പോൾ മാത്രമല്ല, ദീർഘനേരം വേദനയില്ലാതെ കൊണ്ട് നടക്കാം.

*മേക്കപ്പിന് തരാൻ കഴിയാത്ത ഗ്ലോ പെട്രോളിയം ജെല്ലി ഉപയോഗിച്ചാൽ ഉണ്ടാകും. കവിളെല്ലുകൾക്ക് മുകളിലായും പുരികത്തിന് താഴെയായും മൂക്കിന്റെ അഗ്രത്തോട് ചേർന്നുമെല്ലാം നേരിയ രീതിയിൽ ഇത് പുരട്ടിക്കൊടുക്കാം. ചുണ്ടത്തോ കണ്ണിന് മുകളിലോ വാസ്ലിൻ പുരട്ടുത്തന്നത് ഒരു ‘നാച്ചുറൽ’ ഷൈൻ നൽകും.

*മസ്‌കാര ഉപയോഗിക്കുന്നതിന് പകരമായി പെട്രോളിയം ജെല്ലി പുരട്ടുന്നത് നിങ്ങൾക്ക് നല്ലൊരു നോ മേക്കപ്പ് ലുക്ക് നൽകും.

*പെട്രോളിയം ജെല്ലി നല്ലൊരു മേക്കപ്പ് റിമൂവർ കൂടിയാണ്. പഞ്ഞിയിൽ തേച്ച് ഇത് മുഖത്ത് ഉരസിയാൽ മേക്കപ്പ് പെട്ടെന്ന് ഇളകിപോകാൻ സഹായിക്കും. മസ്‌കാര, ഐലൈനർ എന്നിവയും മായ്ച്ച് കളയാം.

*ചുണ്ടിന് സ്വാഭാവികമായ ഈർപ്പം ലഭിക്കാത്ത സാഹചര്യത്തിൽ ഉപയോഗിക്കുന്നതാണ് ലിപ് ബാമുകൾ. ഇത് ചുണ്ടിന് തിളക്കവും ഈർപ്പവും നൽകി വരളാതെ സംരക്ഷിക്കും. പെട്രോളിയം ജെല്ലി മികച്ചൊരു ലിപ് ബാം ആണ്. ലിപ്സ്റ്റിക് ഉപയോഗിക്കാൻ മടിക്കുന്നവർക്ക് ഇത് ഉപയോഗിക്കാം.

Tags: dry skinPetroleum JellyWinter Skincare
Share12TweetSendShare

Latest stories from this section

ഹാച്ചീ…തുമ്മൽ പിടിച്ചുവയ്ക്കുന്ന ശീലുമുണ്ടോ? ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്…

ഹാച്ചീ…തുമ്മൽ പിടിച്ചുവയ്ക്കുന്ന ശീലുമുണ്ടോ? ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്…

ബാത്ത്‌റൂം ക്യാംപിങ്…ഒരിത്തിരി സമാധാനത്തിനായി ശുചിമുറി താവളമാക്കിയവർ; മാനസികാരോഗ്യവുമായി ബന്ധം

ബാത്ത്‌റൂം ക്യാംപിങ്…ഒരിത്തിരി സമാധാനത്തിനായി ശുചിമുറി താവളമാക്കിയവർ; മാനസികാരോഗ്യവുമായി ബന്ധം

അത് പിന്നീടെപ്പോഴെങ്കിലും ആവശ്യം വന്നാലോ?കടലാസ് കഷ്ണം പോലും ഉപേക്ഷിക്കാൻ തോന്നാത്ത മാനസികാവസ്ഥ; ഹോർഡിംഗ് ഡിസോർഡറിന് മരുന്ന് വേണം…

അത് പിന്നീടെപ്പോഴെങ്കിലും ആവശ്യം വന്നാലോ?കടലാസ് കഷ്ണം പോലും ഉപേക്ഷിക്കാൻ തോന്നാത്ത മാനസികാവസ്ഥ; ഹോർഡിംഗ് ഡിസോർഡറിന് മരുന്ന് വേണം…

ആർത്തവചക്രവും ചന്ദ്രനും തമ്മിൽ ബന്ധമോ..ഉത്തരം കണ്ടെത്തി ശാസ്ത്രലോകം…

ആർത്തവചക്രവും ചന്ദ്രനും തമ്മിൽ ബന്ധമോ..ഉത്തരം കണ്ടെത്തി ശാസ്ത്രലോകം…

Discussion about this post

Latest News

ഇത്രയും കാലം വിശ്വസിച്ച ആ കാര്യം തെറ്റ്, എല്ലാത്തിനും പിന്നിൽ സച്ചിന്റെ തല; 2011 ലോകകപ്പ് ഫൈനലിൽ സംഭവിച്ചത് ഇങ്ങനെ

ഇത്രയും കാലം വിശ്വസിച്ച ആ കാര്യം തെറ്റ്, എല്ലാത്തിനും പിന്നിൽ സച്ചിന്റെ തല; 2011 ലോകകപ്പ് ഫൈനലിൽ സംഭവിച്ചത് ഇങ്ങനെ

ഗിരീഷ് പുത്തഞ്ചേരിക്കിട്ട് പണി കൊടുക്കാൻ ചെയ്തതാണ്, റിസൾട്ട് കണ്ട് ഞെട്ടിയിപ്പോയി: എം ജയചന്ദ്രൻ

ഗിരീഷ് പുത്തഞ്ചേരിക്കിട്ട് പണി കൊടുക്കാൻ ചെയ്തതാണ്, റിസൾട്ട് കണ്ട് ഞെട്ടിയിപ്പോയി: എം ജയചന്ദ്രൻ

‘ട്രംപ്‌ വൈകാതെ ഇന്ത്യ സന്ദർശിക്കും’ ; ഇന്ത്യയിലെ യുഎസ് അംബാസഡറായി ചുമതലയേറ്റ് സെർജിയോ ഗോർ

‘ട്രംപ്‌ വൈകാതെ ഇന്ത്യ സന്ദർശിക്കും’ ; ഇന്ത്യയിലെ യുഎസ് അംബാസഡറായി ചുമതലയേറ്റ് സെർജിയോ ഗോർ

പറയുകയല്ല, പ്രവർത്തിച്ചു കാണിക്കുന്നതാണ് അയാളുടെ ശൈലി; സഹതാരത്തെ വാനോളം പുകഴ്ത്തി ശ്രേയസ് അയ്യർ

പറയുകയല്ല, പ്രവർത്തിച്ചു കാണിക്കുന്നതാണ് അയാളുടെ ശൈലി; സഹതാരത്തെ വാനോളം പുകഴ്ത്തി ശ്രേയസ് അയ്യർ

ചന്ദ്രലേഖക്ക് വേണ്ടി ഉണ്ടാക്കിയ പാട്ട് വന്നത് ദിലീപ് പടത്തിൽ, ഇന്നും നിങ്ങൾ മൂളുന്ന ആ പാട്ടിന് പിന്നിൽ ഒരു പ്രിയദർശൻ ബുദ്ധി: ബേണി–ഇഗ്നേഷ്യസ്

ചന്ദ്രലേഖക്ക് വേണ്ടി ഉണ്ടാക്കിയ പാട്ട് വന്നത് ദിലീപ് പടത്തിൽ, ഇന്നും നിങ്ങൾ മൂളുന്ന ആ പാട്ടിന് പിന്നിൽ ഒരു പ്രിയദർശൻ ബുദ്ധി: ബേണി–ഇഗ്നേഷ്യസ്

‘ഹിന്ദുത്വം ഭയവും ആശങ്കയും വളർത്തുന്ന പ്രത്യയശാസ്ത്രം’ ; ഓപ്പറേഷൻ സിന്ദൂർ അല്ല, പാകിസ്താനുമായി ചർച്ചകളാണ് വേണ്ടതെന്ന് മണിശങ്കർ അയ്യർ

‘ഹിന്ദുത്വം ഭയവും ആശങ്കയും വളർത്തുന്ന പ്രത്യയശാസ്ത്രം’ ; ഓപ്പറേഷൻ സിന്ദൂർ അല്ല, പാകിസ്താനുമായി ചർച്ചകളാണ് വേണ്ടതെന്ന് മണിശങ്കർ അയ്യർ

ഗിരീഷ് പുത്തഞ്ചേരിയെ അളക്കാൻ നീയായോ എന്ന് ചോദിച്ചിട്ട് ദേഷ്യപ്പെട്ട് ഇറങ്ങി പോയി, പിറ്റേ ദിവസം രാവിലെ ആ കാഴ്ചയാണ് കണ്ടത്: ശരത്

ഗിരീഷ് പുത്തഞ്ചേരിയെ അളക്കാൻ നീയായോ എന്ന് ചോദിച്ചിട്ട് ദേഷ്യപ്പെട്ട് ഇറങ്ങി പോയി, പിറ്റേ ദിവസം രാവിലെ ആ കാഴ്ചയാണ് കണ്ടത്: ശരത്

സാങ്കേതിക തകരാർ! മൂന്നാംഘട്ടത്തിൽ പാത മാറി പിഎസ്എൽവി സി62 ; പരിശോധന തുടരുന്നതായി ഐഎസ്ആർഒ മേധാവി

സാങ്കേതിക തകരാർ! മൂന്നാംഘട്ടത്തിൽ പാത മാറി പിഎസ്എൽവി സി62 ; പരിശോധന തുടരുന്നതായി ഐഎസ്ആർഒ മേധാവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies