പഞ്ചസാര എന്നാല്‍ വെളുത്തവിഷമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയാറുണ്ട്. ഇത് പല വിധ രോഗങ്ങള്‍ക്ക് കാരണമാകുന്നത് കൊണ്ടാണ് ഇങ്ങനെ വിളിക്കുന്നത്. എന്നാല്‍ പഞ്ചസാര ഒഴിവാക്കുകയെന്നാല്‍ ഇതിനര്‍ഥം നമ്മുടെ ഭക്ഷണത്തില്‍ നിന്ന് മധുരം ഒഴിവാക്കുക എന്നതാണോ . ഒരിക്കലുമല്ല. പഞ്ചസാരയ്ക്ക് പകരമാകുന്ന മധുരപദാര്‍ത്ഥങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.,
തേന്‍
മധുരമുണ്ടെന്ന് മാത്രമല്ല. ആന്റിബാക്ടീരിയല്‍ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും തേനിലുണ്ട്. ചായയിലും ഡെസേര്‍ട്ടുകളിലുമൊക്കെ ഇത് ചേര്‍ക്കാന്‍ കഴിയും.
ശര്‍ക്കര
അയണ്‍, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവകൊണ്ടൊക്കെ സമ്പന്നമാണ് ശര്‍ക്കര. ഇതും മധുരം ഉപയോഗിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാം.
സ്‌റ്റേവിയ
പൂര്‍ണ്ണമായും ചെടിയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന സീറോ കാലോറി സ്വീറ്റ്‌നര്‍ ആണിത്. വണ്ണം കുറയ്ക്കാനിത് വളരെ നല്ലതാണ്.
കോക്കനട്ട് ഷുഗര്‍
താഴ്ന്ന ഗ്ലൈസമിക് ഇന്‍ഡക്‌സും ഉയര്‍ന്ന പൊട്ടാസ്യവും അടങ്ങിയ ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
ഡേറ്റ് സിറപ്പ്
നാരുകളും മധുരവുമൊക്കെയുള്ള ഡേറ്റ് സിറപ്പ് നല്ല രുചികരം കൂടിയാണ്. പാന്‍കേക്കുകളും സ്മൂത്തിയുമൊക്കെയുണ്ടാക്കാന്‍ വളരെ നല്ലതാണ്.
മേപ്പിള്‍ സിറപ്പ്
പണ്ടുതൊട്ടേ പഞ്ചസാരയ്ക്ക് പകരം ഉപയോഗിച്ചിരുന്ന ഒന്നാണ് മേപ്പിള്‍ സിറപ്പ്. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഇത്.
Discussion about this post