തെരുവുനായകള്‍ ഉപദ്രവകാരികളായി മാറുന്ന സംഭവങ്ങളാണ് നമ്മള്‍ നിരന്തരം കാണുന്നത്. എന്നാല്‍ ഇവര്‍ മനുഷ്യന്റെ ജീവന്‍ രക്ഷിച്ചാല്‍ എങ്ങനെയിരിക്കും, ഇതാണ് കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയിലുള്ളത്. ഉത്തരേന്ത്യയിലാണ് ഈ സംഭവം നടന്നത്. നാട്ടിലിറങ്ങിയ അക്രമകാരിയായ കാട്ടാനയെ തുരത്തി ഓടിക്കാനായി നായ കുരച്ചുകൊണ്ട് പിന്നാലെയോടുകയാണ്. ബൈക്കുകള്‍ തകര്‍ത്തശേഷം ആന ബസിനുനേരെ പാഞ്ഞു. എന്നാല്‍ പിന്നാലെ തന്നെ നായയും പോയി. ആനയുടെ വരവ് കണ്ട് പരിസരത്തുണ്ടായ ജനങ്ങള്‍ കടകളിലേക്ക് കയറുകയും അവിടെനിന്നും ശബ്ദമുണ്ടാക്കി ആനയെ ഓടിക്കാനും ശ്രമിച്ചു.
ആന ബസിനടുത്തേക്ക് എത്തിയപ്പോഴേക്കും ചിലര്‍ ബസ് പിന്നോട്ടെടുക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ നായ പിന്നിലെത്തിയതോടെ ആന പതറുകയും ബസിനു മുന്നിലൂടെ മറ്റൊരു വശത്തേക്ക് പോവുകയും ചെയ്തു. ഈ ചെറിയ നായയുടെ ധൈര്യത്തെ പ്രശംസിച്ച് നിരവധിപ്പേര്‍ രംഗത്തെത്തി.
ജനങ്ങളുടെ ജീവന്‍ രക്ഷിച്ചതിനാല്‍ ഇനിമുതല്‍ ആ തെരുവുനായ ഇനിമുതല്‍ ആ നാട്ടിലെ ഹീറോ ആയിരിക്കുമെന്നും ചിലര്‍ കുറിച്ചു.
That Dog😭 pic.twitter.com/9UkRoLWEbB
— Ghar Ke Kalesh (@gharkekalesh) December 9, 2024
Discussion about this post