ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരരുടെ പ്രധാന ഒളിത്താവളം തകർത്ത് സൈന്യം. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലാണ് ഇന്ത്യൻ സൈന്യം ഒരു പ്രധാന ഭീകര കേന്ദ്രം തകർത്തത് . ഇതേ തുടർന്ന് വൻ ആയുധശേഖരവും വെടിക്കോപ്പുകളും പിടിച്ചെടുത്തു. മഹോറിലെ വനമേഖലയിൽ രാഷ്ട്രീയ റൈഫിൾസ് സേന നടത്തിയ തിരച്ചിലിനിടെയാണ് ഒളിത്താവളം കണ്ടെത്തിയത്.
എകെ അസോൾട് റൈഫിൾ, 400-ലധികം റൗണ്ടുകളുള്ള മൂന്ന് മാഗസിനുകൾ, രണ്ട് പിസ്റ്റളുകൾ, 14 റൗണ്ടുകളുള്ള രണ്ട് മാഗസിനുകൾ, നാല് ഹാൻഡ് ഗ്രനേഡുകൾ എന്നിവ ഒളിത്താവളത്തിൽ നിന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അതെ സമയം പ്രദേശത്ത് സൈന്യം തിരച്ചിൽ തുടരുകയാണ്.
Discussion about this post