കോട്ടയം : തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേരള സന്ദർശനത്തിന് എത്തി. വൈക്കത്തെ തന്തൈ പെരിയാർ സ്‌മാരകത്തിന്‍റെ ഉദ്ഘാടനത്തിനും വൈക്കം സത്യാഗ്രഹ ശതാബ്‌ദി സമാപന ചടങ്ങിലും പങ്കെടുക്കുന്നതിന് ആയാണ് സ്റ്റാലിന്‍ കേരളത്തിലെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്റ്റാലിൻ കൂടിക്കാഴ്ച്ച നടത്തും.
ബുധനാഴ്ച ഉച്ചയ്‌ക്ക് ആണ് സ്റ്റാലിന്‍ കുമരകം ലേക്ക് റിസോർട്ടില്‍ എത്തിച്ചേർന്നത്. മന്ത്രി എവി വേലുവും സ്റ്റാലിന് ഒപ്പമുണ്ട്. തമിഴ്‌നാട് സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള വൈക്കം വലിയ കവലയിലെ നവീകരിച്ച തന്തൈ പെരിയാർ (ഇവി രാമസ്വാമി നായ്ക്കർ) സ്‌മാരകത്തിന്‍റെ ഉദ്ഘാടനവും വൈക്കം സത്യാഗ്രഹ ശതാബ്‌ദി സമാപനവും നാളെയാണ് നടക്കുന്നത്.
ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും എം കെ സ്റ്റാലിനോടൊപ്പം പങ്കെടുക്കും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിനു ശേഷം വൈക്കം കായലോര ബീച്ച് മൈതാനത്ത് പൊതു സമ്മേളനവും നടക്കും. ദ്രാവിഡ കഴകം അധ്യക്ഷൻ കെ വീരമണിയാണ് ചടങ്ങിലെ മുഖ്യാതിഥി. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ അധ്യക്ഷത വഹിക്കും.
Discussion about this post